Saturday, December 17, 2005

പുട്ട്‌ ഫാന്‍സ്‌ അസോസിയേഷന്‍

ഡും ഡും ഡും ഡും...

അഖില ബൂലോഗ പുട്ടടി വീരരെ...
ഇതാ നിങ്ങള്‍ക്കൊരു സദ്‌വാര്‍ത്ത...
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇനിയും അവഗണിക്കപ്പെട്ട്‌ കഴിയുന്ന കേരളത്തിന്റെ സ്വന്തം പുട്ടിന്റെ പ്രചാരണാര്‍ത്ഥം ഒരു ബൂലോഗം തന്നെ തുറന്നിരിക്കുന്നു...

ഡും ഡും ഡും ഡും...

എല്ലാ മാന്യ ബ്ലോഗരും, നിങ്ങള്‍ പുട്ടടിക്കുന്ന ദിവസം "ഇന്ന് ഞാന്‍ പുട്ടടിച്ചു, കോംബിനേഷന്‍ ....+....+....+..................." എന്ന് ഇവിടെ വന്ന് കമന്റാന്‍ അപേക്ഷ.

അസോസിയേഷനുവേണ്ടി,

കുട്ട്യേടത്തി (പ്രസിഡന്റ്‌)
അനില്‍ (വൈസ്‌ പ്രസിഡന്റ്‌)
കലേഷ്‌ (സെക്രട്ടറി)
കുമാര്‍ (ജോയിന്റ്‌ സെക്രട്ടറി)
സ്വാര്‍ത്ഥന്‍ (ട്രഷറര്‍)

puttu.blogspot ആരോ കയ്യടക്കി:(

5 Comments:

Blogger സ്വാര്‍ത്ഥന്‍ said...

ഇന്ന് ഞാന്‍ പുട്ടടിച്ചു, അത്താഴത്തിന്‌.

കോംബിനേഷന്‍: ഗോതമ്പ്‌ പുട്ട്‌(തവിട്‌ കളയാതെ) + മട്ടന്‍ കറി + ഉച്ചയ്ക്കത്തെ സാമ്പാര്‍

12:14 PM, December 17, 2005  
Blogger കലേഷ്‌ കുമാര്‍ said...

സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യ്യേ.........
പുട്ടന്മാർക്കായിതാ ഒരു ബൂലോഗം!

ഇത് ഒന്ന് കൊഴുപ്പിക്കാനെന്താപ്പോ ചെയ്യുക?
പുട്ടിന്റെ കോംബിനേഷനായിട്ടുള്ള ഓരോ റെസീപ്പികൾ പോസ്റ്റ് ചെയ്താലോ???

പുട്ട് ഇഷ്ടമുള്ള എല്ലാരേയും സാദരം ക്ഷണിച്ചു കൊള്ളുന്നു!

9:49 PM, December 17, 2005  
Blogger ദേവന്‍ said...

മനസ്കാരം ആൽ കേരളാ വ്ലാഡിമിർ പുട്ടിൻസ്.

മുകളിൽ സിനിമാനടി സിതാരയുടെ പല്ലുമാതിരി കിഴക്കോട്ടും തെക്കോട്ടും വടക്കോട്ടും ചരിഞ്ഞുന്തി നിൽക്കുന്ന 10 പുട്ടുകുറ്റികളുള്ളൊരു കിരീടവുമ്മായി
കരിപിടിച്ച ചായക്കട സമോവാറിനെ ഓർക്കുന്നുണ്ടോ? മാസ് പുട്ട് പ്രൊഡക്ഷൻ മെഷീനായിരുന്ന അവന് അന്യം നിന്നോ? ആരുടേലും കയ്യിൽ ഫോട്ടോയുണ്ടേൽ ഇവിടിടൂ..

10:15 PM, December 17, 2005  
Blogger സിദ്ധാര്‍ത്ഥന്‍ said...

പാലക്കാടു് എഞ്ചിനീറിങ് കൊളെജിലെ പ്രിൻസിപ്പലിന്റെ വകയായി ഒരു പേരുകേട്ട പുട്ടു പ്രയോഗമുണ്ടു്. പൊസ്റ്ററിന്റെ മേൽ പോസ്റ്ററൊട്ടിച്ചു് പാർട്ടികൾ പ്രശ്നമുണ്ടാക്കിയപ്പോൽ കോമ്പ്രൊമൈസിനിറക്കിയ വാചകമായിരുന്നു അതു്.
‘പുട്ട് ഈസ് പുട്ട്, ഡോണ്ട് പുട്ട് ഓവർ പുട്ട്” ആ പുട്ടീവകുപ്പിൽ വരുമോ ആവോ.

പുട്ട് ക്വിസ്:
പുട്ടിനെ വളരെ സൂക്ഷ്മതയോടെ കുറ്റിയിൽ നിന്നു് പുറത്തേക്കിറക്കിവിടുന്ന ഹൈലി സോഫസ്റ്റിക്കേറ്റഡ് ആയ യന്ത്രമുണ്ടല്ലോ ആ സാധനത്തിനൊരോമനപ്പേരുണ്ടെന്നാരോ പറഞ്ഞു കേട്ടു. “ ഔട്ട് പുട്ട്” ഇതിന്റെ ശരിക്കുള്ള പേരെന്തു്?

11:07 PM, December 17, 2005  
Blogger ദേവന്‍ said...

സ്വാർത്ഥാ,
ഞാനിവിടിടുമെന്നു കരുതി അതുല്യ ഒരു പുണ്യപുരാതന പുട്ടുകുറ്റി+കുടത്തിന്റെ ചിത്രമെനിക്കയച്ചുതന്നിട്ടുണ്ട്. സാധനം വേണമെൻകിൽ ഇവിടെന്നു ഡൌൺലോഡാം. പടത്തിനു കോപ്പിറൈറ്റ് പ്രശ്നങളൊന്നുമുണ്ടാവില്ലെന്ന് കരുതുന്നു.
http://img225.imageshack.us/my.php?image=puttukudam5mf.jpg
സിദ്ധാർത്ഥാ (ഒരക്ഷരം മാറിയാലാളുമാറീ!)
പുട്ടിനെ ദേഹം വെടിഞ്ഞ ദേഹിയാക്കുന്ന കോലിനെ ഞങ്ങൾ പിള്ളേർ തമാശക്ക് “പുട്ടിറക്കി” എന്നു വിളിച്ചിരുന്നു-പുട്ട്രക്കി എന്നൊക്കെ കേള്ക്കുംപ്പൊ ഒരു ഇറ്റാളിയൻ പേരെന്നല്ലേ തോന്നൂ ആ ഒരു വിളിരസത്തിന്.

12:15 AM, December 18, 2005  

Post a Comment

Links to this post:

Create a Link

<< Home