Saturday, December 17, 2005

ഗോതമ്പ്‌ പുട്ട്‌

ക്രിസ്മസ്‌ ആഘോഷിക്കാന്‍ ഏടത്തിയമ്മ നാട്ടില്‍ നിന്നെത്തി.

പുട്ടില്ലാതെ എന്ത്‌ ആഘോഷം!

ഇനി ഞങ്ങളൊരു കലക്ക്‌ കലക്കും...












ഇത്‌ തവിട്‌ കളയാത്ത ഗോതമ്പ്‌(Flour No:3) പുട്ട്‌ വിത്ത്‌ ഐക്കൂറ(നെയ്മീന്‍).

നന്ദി, ഏടത്തിയമ്മയ്ക്ക്‌(Mrs. Raphael)

7 Comments:

Blogger സ്വാര്‍ത്ഥന്‍ said...

പ്രിയ സിബു & പെരിങ്ങൊടന്‍,

ചില കമന്റുകള്‍ 'പിന്മൊഴി'കളില്‍ പ്രത്യക്ഷപ്പെടാതെ പോകുന്നുണ്ട്‌.
എന്തായിരിക്കാം കാരണം?

12:17 AM, December 18, 2005  
Blogger രാജ് said...

കമന്റ് ചെയ്യുന്ന ആള്‍ക്ക് പിന്മൊഴി ഗൂഗിള്‍ ഗ്രൂപ്പില്‍ അംഗത്വം ഇല്ലെങ്കില്‍ ചിലപ്പോള്‍ ഇങ്ങിനെ സംഭവിക്കാറുണ്ട്.

12:30 AM, December 18, 2005  
Blogger സിദ്ധാര്‍ത്ഥന്‍ said...

അയ്യോ അപ്പോഴെന്റെ അംഗത്വത്തിനെന്തു പറ്റി?

വരിസംഖ്യ വല്ലതും കുടിശ്ശിക ഉണ്ടോ ആവോ?

12:45 AM, December 18, 2005  
Blogger Kalesh Kumar said...

സ്വാർത്ഥാ, ചേട്ടൻ ഭാഗ്യവാൻ.. താങ്കളും!
ഞാനൊന്നുറക്കെ ചിന്തിക്കട്ടേ?
ഞാനിനി കെട്ടാൻ പോകുന്ന പെണ്ണിന് (ആരേലുമൊരുത്തി അതിന് തയാറായാൽ!) പുട്ടുണ്ടാക്കാൻ അറിയുമോ എന്തോ! അവൾക്ക് ഞാൻ പുട്ട് ഉണ്ടാ‍ക്കി കൊടുക്കേണ്ടി വരുമോ??

1:44 AM, December 18, 2005  
Blogger ദേവന്‍ said...

ശ്രീനിവാസൻ സന്ദേശം സിനിമയിൽ പെണ്ണുകണ്ടപോലെ കലേഷിനെ പുട്ടാർത്തി (പുട്ടപർത്തിയല്ല) കുഴപ്പത്തിൽ ചാടിക്കാൻ സാധ്യതയുണ്ട്, ജാഗ്രതൈ!

2:28 AM, December 18, 2005  
Blogger ചില നേരത്ത്.. said...

ഈ പുട്ടെത്ര പഴം കണ്ടതാ..
ഈ പുട്ടെത്ര കടലക്കറി കണ്ടതാ..
എന്ന ഡയലോഗ് കാച്ചിയ തിലകന്‍ ചേട്ടന്‍ പുട്ടടിക്കാന്‍ ബുദ്ധിമുട്ടുന്നതായി പുതിയ വാറ്ത്ത.
കലേഷേ ഇങ്ങനെ പോയാല്‍ അങ്ങിനെ വേണ്ടി വരുമെന്നാ‍ തോന്നണേ..

3:11 AM, December 18, 2005  
Blogger reshma said...

പ്രിയ പുട്ടുറുമീസസ്,
ഒരു പ്ലേറ്റ് ഗോതമ്പ് പുട്ട് രെസിപ്പി കിട്ടുമോ?:)

1:57 PM, December 19, 2005  

Post a Comment

<< Home