Monday, December 19, 2005

എന്താണ്‌ പുട്ട്‌?

'പുട്ട്‌ ' എന്ന വാക്കിന്‌ ഒരു ഡെഫനിഷന്‍ വേണം, വിക്കിപീഡിയയില്‍ കൊടുക്കാന്‍.

ദയവായി കമന്റൂ, ഏറ്റവും നല്ല നിര്‍വചനത്തിന്‌ വിസ്മയിപ്പിക്കുന്ന സമ്മാനം ഉണ്ടായിരിക്കും.

7 Comments:

Blogger Kalesh Kumar said...

വാക്കുകളൊക്കെയെടുത്ത് അമ്മാനമാടുന്ന എത്രയോ പേരുണ്ടീ ബൂലോഗത്തിൽ. അവർക്കാർക്കും “പുട്ട്” എന്നതിന് ഒരു നിർവചനം പോസ്റ്റ് ചെയ്യാൻ പറ്റിയില്ലേ?

മോശം മോശം...

8:51 AM, December 21, 2005  
Blogger ദേവന്‍ said...

ഏന്‍ നിനൈത്താല്‍ വേങ്കയേ പിടിപ്പോം കലേശന്‍ തലൈവാ.

പുട്ട്‌ അല്ലെങ്കില്‍ പിട്ട്‌: അരിയുടെയോ ഗോതമ്പിന്റേയോ മാവ്‌ ആവിയില്‍ വേവിച്ചേടുക്കുന്ന കേരളീയരുടെ ഒരു പലഹാരം. പിഷ്ട്‌ എന്നതിന്റെ ഗ്രാമ്യരൂപഭേദം (പിഷ്ടാ:- സംസ്കൃതം) പിഷം ചെയ്ത, അതായത്‌ പൊടിച്ച- മാവെന്ന് അര്‍ത്ഥം.

11:31 AM, December 21, 2005  
Blogger Manjithkaini said...

പുട്ടിന്‌ നിര്‍വ്വചനം ആവശ്യമുണ്ടോ. ഉണ്ടെങ്കില്‍ പുട്ട്‌ = പുട്ട്‌.
Food പുട്ടായതെന്നാണ്‌ പൊതുവേ കരുതപ്പെടുന്നത്‌. എങ്ങനെ ആയി എന്നു ചോദിച്ചാല്‍, കൈമലര്‍ത്തുന്നതുപോലെ ഞാനീ ബ്ലോഗ്‌ തല്‍ക്കാലം മലര്‍ത്താം.

1:26 PM, December 21, 2005  
Blogger viswaprabha വിശ്വപ്രഭ said...

പേഷണം ചെയ്തത് (അരച്ചത് / പൊടിച്ചത് / കുഴച്ച് മാവാക്കിയത്) = പിഷ്ടം. L. pincere, pisere

പിഷ്ടം കൊണ്ടുണ്ടാക്കുന്ന പലഹാരം = പിഷ്ടകം.
പിട്ട് (പുട്ട്,പൂട്ട്) കൂടാതെ, എള്ളുണ്ട,അരിയുണ്ട, അപ്പങ്ങൾ എന്നിവക്കൊക്കെ പിഷ്ടകം എന്നു പൊതുവേ പറയാം.

കൊഴുക്കട്ട / കുഴക്കട്ട = പിഷ്ടവർത്തി

പിഷ്ടപചനം = പുട്ടുകുറ്റി, ദോശക്കല്ല്.
പിഷ്ടപാചകം = പുട്ടുകുടം

Paste / Pastry / Pasta എന്നീ വാക്കുകൾക്കും പിട്ടുമായി ബന്ധമുണ്ട്.(See http://www.bartleby.com/61/roots/IE256.html for root word kwt).

Pasta / Lasagna/ Spagetty are still topics of great interest in the history of topics of culinary history. For a long time, European legends attributed Marco Polo for bringnging Lasagne and pasta from East!


കൂട്ടത്തിൽ ഒന്നുകൂടി:

പത്തിരി is from ഫത്തൈർ fatir (A kind of Arabic bread with toppings of meat or cheese etc.)!

എന്നാൽ പത്തേരി? ( സുൽത്താന്റെ പത്തേരി...)

4:17 PM, December 21, 2005  
Blogger Visala Manaskan said...

നമിക്കുന്നു...വിശ്വം

12:30 AM, December 22, 2005  
Blogger viswaprabha വിശ്വപ്രഭ said...

Correction:

Pasta / Lasagna/ Spagetty are still topics of great interest in the history of culinary art.

1:58 AM, December 22, 2005  
Blogger സിദ്ധാര്‍ത്ഥന്‍ said...

അപ്പോളീ പിട്ടാണോ പിന്നെ പുട്ടായതു്. ‘പിട്ടെ’ന്നു തന്നെ ഇതിനെ ആളുകൾ വിളിക്കുന്നതു ഞാൻ കേട്ടിട്ടുണ്ടു് അതൊക്കെ വിവരക്കേടാകുമെന്നു കരുതിയന്നു സമാധാനിച്ചു. ആ സമാധാനം പോയി.അതു പോട്ടെ.സകലലഘുക്കളേയും ഗുരുക്കളാക്കുന്ന വിശാലന്റെ നാട്ടുകാരിതിനെ പാടിനീട്ടി പൂട്ടാക്കിയിട്ടുണ്ടു് അതിനാരു സമാധാനം പറയും.

12:44 PM, December 22, 2005  

Post a Comment

<< Home