Tuesday, December 20, 2005

വീറ്റ്‌ പുട്‌ : ഴെസിപി

(ഴേഷ്മയുടെ ആവശ്യപ്രകാരം)

Requirements
ഹാഡ്‌വെയ്ഴ്‌:
ഴെക്കമെന്റഡ്‌ -സ്റ്റാന്‍ഡേഡ്‌ പുട്ടുകുറ്റി വിത്ത്‌ കുടം ഏന്‍ഡ്‌ ചില്ല്
മിനിമം -പ്രഷഴ്‌ കുക്കഴ്‌, പേപ്പഴ്‌ കപ്പ്‌(കോക്‌/പെപ്സി) 3 എണ്ണം, ഒരിഞ്ച്‌ കട്ടിയുള്ള ക്രീമില്ലാത്ത 4 വേഫഴ്സ്‌

സോഫ്റ്റ്‌വെയ്ഴ്‌:
പ്ലേറ്റ്‌ഫോം -തവിട്‌ കളയാത്ത ഗോതമ്പ്‌ പൊടി അല്ലെങ്കില്‍ whole grain wheat flour OR flour no:3
ഏഡോണ്‍സ്‌ -ചൂട്‌ വെള്ളം(Aqua Hotta!) ഏന്‍ഡ്‌ കറിയുപ്പ്‌(Table Salt!)
പ്ലഗ്ഗിന്‍ -ചുരണ്ടിയ തേങ്ങ, തേങ്ങയില്ലെങ്കില്‍ ചുരണ്ടുവാന്‍ പറ്റിയ മറ്റെന്തെങ്കിലും, ഐ മീന്‍ കേരറ്റ്‌, ചീസ്‌ എന്നിവ

Process
ആവശ്യത്തിന്‌ ഗോതമ്പ്‌ പൊടിയും പാകത്തിന്‌ ഉപ്പും ആവശ്യമുള്ള പാകത്തിന്‌ ചൂട്‌ വെള്ളവും(വെള്ളം അധികമാകരുത്‌, 'ഗോതമ്പട' നമ്മുടെ മെനുവിലില്ല) ചേര്‍ത്ത്‌ കുഴയ്ക്കരുത്‌, ചിക്കുക, കോഴി തൊടിയില്‍ ചികയുന്ന പോലെ. ഇപ്പോള്‍ 'balls' ഫോം ചെയ്യും, ഗോതമ്പ്‌ മണികള്‍, സോറി, ഗോതമ്പ്‌ പൊടിമണികള്‍. പൊടിയും മണിയും തമ്മില്‍ 34%:66% എന്ന റേഷ്യോ അച്ചീവ്‌ ചെയ്താല്‍ പ്രൊസെസ്‌ നിര്‍ത്തി മിശ്രിതം മൂടി വയ്ക്കുക. തുടര്‍ന്ന് http://blog4comments.blogspot.com/ തുറന്ന് 'ഹോട്‌മൊഴികള്‍' വായിക്കുക.

വിശക്കുന്നതിന്‌ 15 മിനിറ്റ്‌ മുന്‍പ്‌ പുട്ടുകുടത്തില്‍ കുറച്ച്‌ വെള്ളമൊഴിച്ച്‌ തിളപ്പിക്കാന്‍ വയ്ക്കാവുന്നതാണ്‌. നേരത്തേ തയ്യാറാക്കി വച്ച മിശ്രിതമുള്ള പാത്രത്തിലേക്ക്‌ പുട്ടുകുറ്റി നീട്ടിപ്പിടിച്ച്‌ തേങ്ങയോ, ചുരണ്ടിയ മറ്റെന്തെങ്കിലുമോ അല്‍പം വാരിയിട്ട ശേഷം മിശ്രിതം നിറയ്ക്കുക. ശ്ശറോന്ന് മിശ്രിതം താഴേയ്ക്ക്‌ വീഴുന്നത്‌ കാണാം. കുറ്റിയെടുത്ത്‌ ടെലസ്കോപ്പിലൂടെയെന്നവണ്ണം നോക്കിയാല്‍ ചില്ല് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല എന്ന് മനസ്സിലാക്കാം. ഇന്‍സ്റ്റലേഷനു ശേഷം നിറ തുടരുക. ശ്ശറോന്ന് പിന്നേം താഴേക്ക്‌. 'ഇതെന്താപ്പാ'ന്ന് പിന്നേം നോക്കിയാല്‍ ചില്ല് ചരിഞ്ഞിരിക്കുന്നുണ്ടാകും. റീ ഇന്‍സ്റ്റാള്‍ ചെയ്ത്‌ കുറ്റി നിറച്ച്‌ ആവി വരുന്ന കുടത്തിനു മുകളില്‍ ഫിറ്റ്‌ ചെയ്യുക.

മിനിമം റിക്യയര്‍മന്റ്‌ അനുസരിച്ചാണെങ്കില്‍, പ്രഷര്‍ കുക്കറില്‍ വെള്ളം ഒഴിച്ച്‌, മൂടി, തിളപ്പിക്കാന്‍ വയ്ക്കുക. പേപ്പര്‍ കപ്പെടുത്ത്‌ അടിയില്‍ തുളയിട്ട്‌ വലിയ മണികള്‍ ആദ്യം നിറയ്ക്കുക. തേങ്ങയും മറ്റും മുകളില്‍ ടോപ്പിംഗ്സ്‌ ആയി ഇടാവുന്നതാണ്‌. കപ്പ്‌ ഫിറ്റ്‌ ചെയ്യാന്‍ ആദ്യം അല്‍പം ബുദ്ധിമുട്ടും. വിസില്‍ എടുത്ത്‌ മാറ്റാത്തതിനാലാണിത്‌. കപ്പും കുക്കറും തമ്മില്‍ ഷര്‍ട്ടിന്റെ ബട്ടണും ഹോളും തമ്മിലുള്ള ബന്ധമേ ഉണ്ടാകാവൂ. 2 വേഫര്‍ എടുത്ത്‌ കപ്പിനടിയില്‍ താങ്ങായി വയ്ക്കുക. ബാക്കിയുള്ള വേഫറിലൊന്ന് 5 മിനിറ്റ്‌ സമയമെടുത്ത്‌ തിന്നു തീര്‍ക്കുക. അപ്പോഴേക്കും പുട്ട്‌ വെന്തിട്ടുണ്ടാകണം.

Download
പുട്ട്‌ ഒരിക്കലും കുറ്റിയില്‍ നിന്ന് കോലുകൊണ്ട്‌ കുത്തിയിടരുത്‌(?) പാത്രത്തിന്റെ മുന്‍ അറ്റത്ത്‌ കുറ്റിയുടെ മുകളറ്റം വരുന്നവിധം പിടിച്ച്‌ കോല്‌ ചില്ലിനു പുറകില്‍ ബലമായി വയ്ക്കുക. മെല്ലെ കുറ്റി നമ്മുടെ നേര്‍ക്ക്‌ വലിക്കുക. ക്ലീന്‍ ഔട്‌ പുട്‌ ലഭിക്കുന്നതായിരിക്കും. പേപ്പര്‍ കപ്പാണെങ്കില്‍ കമഴ്ത്തി കൊട്ടിയാല്‍ മതി. പുട്ടില്‍ Aqua സാന്നിദ്ധ്യം കൂടുതലാണെങ്കില്‍ ഇതൊന്നും നടക്കില്ല. കപ്പ്‌ കീറിപ്പൊളിക്കുക (2 കപ്പ്‌ എക്സ്ട്രാ പറഞ്ഞത്‌ ഇതിനാണ്‌).

Tips N Tricks
  1. പുട്ടുകുറ്റി അഥവാ കപ്‌ അറ്റാച്‌മന്റ്‌ അപ്‌ലോഡും ഡൌണ്‍ലോഡും ചെയ്യുമ്പോള്‍ തീ കുറച്ചു വച്ചാല്‍ സ്വന്തം കൈകൊണ്ട്‌ തന്നെ പുട്ടടിക്കാം
  2. ചില്ല് തിന്നാന്‍ ഭയങ്കര പ്രയാസമാണ്‌, കുറ്റിയില്‍ നിന്ന് ഔട്‌ പുട്ടിയ ശേഷം അതെടുത്ത്‌ മാറ്റുക
  3. പൊടിയില്‍ ചൂടു വെള്ളം അല്‍പാല്‍പമായി ഒഴിച്ച്‌ ചികഞ്ഞാല്‍ 34%:66% റേഷ്യോ കിട്ടാന്‍ എളുപ്പമാണ്‌
  4. തേങ്ങ കൂട്ടി തിരുമ്മുന്നത്‌ സ്വാദ്‌ കൂട്ടും
  5. കുറ്റിയിലും കപ്പിലും വല്ലാതെ ഒട്ടിപ്പിടിക്കുന്നെങ്കില്‍ അല്‍പം ഗ്രീസ്‌ പുരട്ടി നോക്കുക (ബട്ടര്‍, വെളിച്ചെണ്ണ)
  6. ചീസ്‌ ടോപ്പിംഗ്‌ നന്നായിരിക്കും, ബോട്ടമിംഗില്‍ ചില്ലില്‍ പറ്റിപ്പിടിക്കാന്‍ സാദ്ധ്യതയുണ്ട്‌

All the best

9 Comments:

Blogger viswaprabha വിശ്വപ്രഭ said...

പുട്ടിൻ പോലും പൊട്ടിപ്പൊട്ടിച്ചിരിക്കും ഈ പുട്ടുതട്ടിയാൽ!

അപാരം! സാഷ്ടാംഗം പ്രണാമം!

11:37 AM, December 20, 2005  
Blogger കലേഷ്‌ കുമാര്‍ said...

ഞാനിത് ശരിക്ക് വായിച്ചതിപ്പഴാ..
സ്വാർത്ഥാ, സൂപ്പറായിട്ടുണ്ട്!

1:55 AM, December 21, 2005  
Blogger സ്വാര്‍ത്ഥന്‍ said...

രേഷ്മാ,
വീറ്റ്‌ പുട്‌ റെസിപി തന്നിട്ട്‌ പുട്ടുണ്ടാക്കിയോ?
വേഗമാകട്ടെ, എന്നിട്ടുവേണം അതുല്യേടെ 'സ്റ്റഫ്ഡ്‌ പുട്‌ ' (ASP) ഉണ്ടാക്കാന്‍!

വിശ്വം, കലേഷ്‌,
ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം:)

വക്കാരീ,
തനിക്കിതൊന്ന് പരീക്ഷിച്ച്‌ നോക്കിക്കൂടെ?

2:25 AM, December 21, 2005  
Blogger അതുല്യ said...

സ്വാർത്ഥാ.. പുട്ട് പൊടി മുക്കിലു കയറിയ പോലെ ഞാൻ ചിരിച്ചു വശായി.
പിന്നെ ഗോതമ്പ് പുട്ടിനു, ചൂടുവെള്ളം തളിച്ചു തവി കൊണ്ട് ഇളക്കി, ഒരു 5 മിൻ. വച്ച ശേഷം മിക്ക്സിയുടെ ചെറീയ ബൌളിലിട്ട് ഒന്ന് കറക്കിയ നല്ല റവ തൂകിയ പോലെ യുണിഫോമായിട്ട് കിടക്കും ഒന്നു Try ചെയ്യൂ.

2:40 AM, December 21, 2005  
Blogger വക്കാരിമഷ്‌ടാ said...

എന്റെ സ്വാർത്ഥോ...

ശരിക്കും:
ഇതിന്നലെ വായിച്ച് ചിരിച്ച് ചിരിച്ച് മണ്ണ്, അല്ല പുട്ട് കപ്പി. ഇന്നെ പിന്നെയും വായിച്ചു. ശരിക്കും എനിക്കു വയ്യായേ സ്റ്റൈൽ.

ഈ വേഫറെന്തിനാ പുട്ടുണ്ടാക്കാൻ എന്ന് വണ്ടറടിച്ചാണ് ആദ്യം വായിച്ചത്. അവസാനം ടെക്നിക്ക് പിടികിട്ടി.

സീരിയസ്സായി:
പുട്ടുകുറ്റിയിലുണ്ടാക്കിയ പുട്ടേ തിന്നൂ, അത് പഴം അല്ലെങ്കിൽ കടലക്കറി ഇവ കൂട്ടി മാത്രമേ തിന്നൂ എന്ന് വാശിപിടിച്ചിരിക്കുകയായിരുന്നു. മിനിമം റിഖൊയറന്മെന്റ് വേണേ പരീക്ഷിക്കാം. പക്ഷേ ഗോതമ്പ് പുട്ട് നോ, നോ. ഇവിടെ അരിപ്പൊടി കിട്ടാനുള്ള ചാൻസ് 50/50. നോക്കണം. ഫ്രഷ് തേങ്ങയാണ് ഏറ്റവും വലിയ പ്രശ്നം.

പക്ഷേ ഇപ്പോ പുട്ടെന്നെ വല്ലാതങ്ങ് വശീകരിക്കുന്നു.

3:01 AM, December 21, 2005  
Blogger വിശാല മനസ്കന്‍ said...

സ്വാർത്ഥാ ചിരിച്ചുചിരിച്ച്‌ ഞാൻ ചത്തുടാ ഗഡീ..!
----
പുട്ട്‌ എനിക്ക്‌ കുട്ടിക്കാലത്ത്‌ വലിയ താൽപര്യമുള്ള ഒരു ഐറ്റമൊന്നും ആയിരുന്നില്ല.

എന്നും കുന്നും മുന്നൂറ്ററുപത്തഞ്ച്‌ ദിവസോം കാലത്ത്‌, ഈ മൊതലന്ന്യായിരുന്നു ഇമ്മറോടേ.
കോമ്പിനേഷനായി, കടലയും മടലും ഒന്നും ഉണ്ടാവില്ല, സ്ഥിരം കണ്ണൻ പഴം ഉണ്ടാകും.
മിക്കവാറും ഞാൻ പൂട്ടിൽ ചായ യൊഴിച്ച്‌ പിണ്ണാക്ക്‌ കുതിർത്തപോലെയാക്കിയാണ്‌ കഴിക്കാറ്‌ (കഴിപ്പ്‌ കാണാൻ ഒരു വൃത്തിയുണ്ടാവില്ലെങ്കിലും... നല്ല സാറ്റിസ്ഫാക്ഷൻ കിട്ടും)

കാലത്തുണ്ടാക്കിയ പൂട്ട്‌ നാലുമണിക്ക്‌ സ്കൂൾ വിട്ട്‌ വരുമ്പോൾ, കല്യാണ ഉറുമ്പുകളൊക്കെ കയറിയിറങ്ങി ഉണക്കപൂട്ടായി 'മരുമരു'ന്നായി മാറിയിട്ടുണ്ടാകും. അതിന്റെ നാളികേരം മാത്രം മാന്തി കഴിച്ച്‌ പിന്നെ ഒറ്റ ഏറാണ്‌..പറമ്പിലേക്ക്‌..

4:25 AM, December 21, 2005  
Blogger Reshma said...

ഇതു വായിച്ചപ്പോ 2 പ്ലേറ്റ് പുട്ട് തട്ടിയ പോലെയായി-ഉണ്ടാക്കീട്ട് രിസൾട്ട് പറയാം ട്ടോ. തേങ്ങ സബ്സ്റ്റിറ്റ്യൂറ്റ് ആയി കേബേജ്, കേരറ്റ് വരെ പോയിട്ടുണ്ട്-ചീസ് ഇത്തിരി അതിമോഹമായോന്ന്...
ജയ് പുട്ട്!

4:57 AM, December 21, 2005  
Blogger ദേവന്‍ said...

ചിരിച്ചെന്റെ പരിപ്പിളകിപ്പോയി. ഈ കേടു തീരാന്‍ ഇനി എത്ര കുറ്റി പുട്ടടിക്കണം.

12:43 PM, December 21, 2005  
Blogger പ്രിയ said...

ഗോതമ്പ് പുട്ടിന്റെ പാചകവിധി തപ്പി ഗൂഗ്ലി വഴി "ഇവിടൊരു ഗോതമ്പ് പുട്ടേയ് " ന്നു പറഞ്ഞു വന്നതാണേ. ഇതിപ്പോ ഒരൊന്നൊന്നര വിധി തന്നെ :) ഗംഭീരം. ഇതിലും ഭംഗിയായ് ലോകത്താരും പുട്ടുണ്ടാക്കാന്‍ പഠിപ്പിക്കുംന്ന് തോന്നണില്ല.

അതുല്യേച്ചി. ആ ടിപ്പ് വേണ്ടി വരും. ആലോചിക്കുമ്പോ തന്നെ ഗോതമ്പ് പൊടി അങ്ങ് അടപ്പരുവം ആയിട്ടുണ്ട്‌ :)

താങ്ക്സ്. പുട്ടിനും പിന്നെ പൊട്ടിച്ചിരിക്കും

11:28 AM, July 28, 2008  

Post a Comment

Links to this post:

Create a Link

<< Home