അതുല്യേച്ചിയുടെ സ്‌റ്റഫ്‌ഡ് (Stuffed) പുട്ട് (ASP)
പ്രിയ അഖിലലോക പുട്ടന്മാരേ പുട്ടികളേ!!
നിങ്ങൽക്കിതാ ഒരു വെല്ലുവിളി!
അതുല്യ ചേച്ചി നാടൻ പുട്ടുകുറ്റി വച്ച് ഇന്ന് രാവിലെ ഉണ്ടാക്കിയ പുട്ടിന്റേതാണീ താഴെ കൊടുത്തേക്കുന്ന ചിത്രം.
പുള്ളിക്കാരി “പട്ടത്തി“യായതുകൊണ്ട് അതിനകത്ത് ബീൻസ് സ്റ്റഫ് ചെയ്തു. ചേച്ചി എന്നോട് പറഞ്ഞത് ബീൻസിനു പകരം അതിനകത്ത് സ്റ്റഫിംഗായി വറൈറ്റി സാധനങ്ങൾ വയ്ക്കാമെന്നാ - ഉദ്ദാ: മിൻസ്ഡ് മീറ്റ്, മിൻസ്ഡ് ഫിഷ്... അങ്ങനെ.
വെല്ലുവിളി:
അതുല്യേച്ചി ഇതെങ്ങിനെയാ ഉണ്ടാക്കിയതെന്ന് കണ്ടുപിടിക്കാമോ? പുള്ളിക്കാരി സ്വയം വികസിപ്പിച്ചെടുത്ത ആ സാങ്കേതികവിദ്യ എന്താണ്?
പുട്ട് ഇഷ്ടപ്പെടുന്നവർക്കും അല്ലാത്തവർക്കും ഈ വെല്ലുവിളി സ്വീകരിക്കാവുന്നതാണ്....

11 Comments:
ആരുമില്ലേ ഈ വെല്ലുവിളി ഏറ്റെടുക്കാൻ......?
പുട്ടുകുഴലിനകത്തു് വേറൊരു കുഴൽ വച്ചു് മാവു നിറച്ച ശേഷം കുഴലെടുത്താസ്ഥലത്തു് മധ്യവർത്തികളെ നിയോഗിക്കുക. അതുല്യപ്പുട്ടു് റെഡി.
പടത്തിൽ കണ്ട കൈയുടെ ഉടമസ്ഥയ്ക്കു് അപാര ദൈവാധീനമുണ്ടാവുമെന്നാണു ഖൈറോ ശാസ്ത്രം പറയുന്നതു്. പുട്ടല്ല പുട്ടപർത്തിയായാലും പിഴക്കില്ല.
ആരുടേതാണാവോ അതു്?
സുഖിയന്‍ കടിച്ച സായിപ്പു വിരണ്ടു പോയത്റേ. ഈ പയറെങ്ങിനെ പഹയന്‍ ഇതിനുള്ളില്‍ ആക്ക്കി?.
ഈ പടം കണ്ട ഞാന്‍ വിരണ്ടില്ല എങ്ങിന ഉണ്ടാക്കിയെന്നു ചിന്തിച്ചുമില്ല.
ഒന്നു മാത്റം 2 കണ കിട്ടിയാല്‍ കൊള്ളമായിരുന്നു. റ്റെമ്പ്റ്റേഷന്‍ വളയിട്ട കൈകള്‍.
കുസുറ്‍തി ചോദ്യം ######
പുട്ടിനു പുറകിലെ കറുത്ത ചേല ചുറ്റിയ സുന്ദരമായ കുംഭം ആണൊ അതുല്യം.
സിദ്ധാർത്ഥൻ , കൈ എന്റെ തന്നെ, പൂട്ടും കുറ്റിയും എന്റെ തന്നെ, പിന്നെ പ്ലെയ്റ്റും! പക്ഷെ കുഴലിനു അവകാശം ഫ്ലാറ്റിനു താഴെത്തെ പി.വി.സി പൈപ്പു കടക്കാരനു! ഫ്രീയായി ഒരു കഷ്ണം തന്നു!!
ഉത്തരം 100% ശരി. ശ്ശേ, ഞാനൊരു കിണറ്റിലേ തവള!!
കുറച്ചു ദിവസമായി എല്ലാരും പുട്ടീന്റെ പുറകെ ആണല്ലോ... :-)
coooooooool!
അതുല്യേ, ഈ ‘കൈപുണ്യം‘ പാർസലയക്കാൻ പറ്റോ?
ശ്ശെ...
അതുല്യ ചേച്ചി എല്ലാം ചീറ്റിച്ചു കളഞ്ഞു.
വല്യ സംഭവമാണെന്നൊക്കെ പറഞ്ഞ് അവതരിപ്പിച്ചിട്ട്...
സസ്പൻസ് കൊണ്ട് കളഞ്ഞു....
ഫാന്‍സിപ്പുട്ടുകളുടെ പോസ്റ്റാണോ? സ്രാപ്പുട്ട് എന്നൊരു സാധത്തിന്റെ റെസീപ്പി അറിയുന്നവരുണ്ടോ? ഒരിക്കല്‍ കടപ്പുറത്ത് ഒരു കടയില്‍ കണ്ടതാ. ഉണക്ക സ്രാവിനെ പൊടിച്ചു ചേര്‍ത്ത പുട്ട്- ഗംഭീരമെന്നു ചിലരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്- ഞാന്‍ കഴിച്ചിട്ടില്ല കേട്ടോ
(ഗന്ധര്‍വ്വരേ, ഇടിയപ്പം അഥവാ നൂല്‍പ്പുട്ടു എംബ്രോയിഡറിക്കാര്‍ തുന്നി ചുട്ടതാണോ എന്നും സായിപ്പു ചോദിച്ചിട്ടുണ്ട്)
സ്രാപ്പുട്ടും ഐക്കൂറപ്പുട്ടും അറിയത്തില്ല. കൊള്ളിപ്പുട്ടറിയാം (tapioca). ഉണക്കിപ്പൊടിച്ച കൊള്ളിയുടെ പൊടികൊണ്ടു് ഉണ്ടാക്കുന്ന ഈ സംഭവം മീന്‍ ചാറൊഴിച്ചു് പുട്ടടിക്കുന്നതല്ലേ ഗോതമ്പു്/റവ/പച്ചരി ഇത്യാദി പുട്ടടികളേക്കാള്‍ നല്ലതെന്നു് എനിക്ക് തോന്നിയിട്ടുണ്ട് (ആഢ്യന്‍ പുഴുങ്ങിയ നെല്ലുകുത്തരിയുടെ പുട്ടുതന്നെ)
ഗവേഷണം: കൊഴല്‍പ്പുട്ടും സ്രാപ്പുട്ടും കൊള്ളിപ്പുട്ടും കൂടെ ഒന്നിച്ചു ചേര്‍ത്ത് ഒരു കൊസ്രാക്കൊള്ളി പുട്ടു നിര്‍മ്മ്ച്ചാലോ?
പട്ടിണിപ്പുട്ട്
പട്ടിണി മൂക്കുന്ന കാലത്ത് ചേരികളില്‍ മാങ്ങാണ്ടി ശേഖരിച്ച്ച് ഉണക്കിപ്പൊടിച്ച് മാങ്ങാപ്പുട്ടുണ്ടാക്കുമായിരുന്നു
Entammoo..adipoli puttu..
Post a Comment
<< Home