Sunday, January 08, 2006

പുട്ട്‌ + പഴം = വെയ്സ്റ്റ്‌ !

കേട്ടപ്പോള്‍ ഞാനും അമ്പരന്നു.
മലയാളി ഓര്‍മ്മവെച്ച നാള്‍ മുതല്‍ ശീലിച്ച്‌ പോരുന്ന 'ഗോമ്പിനേഷന്‍' വെയ്സ്റ്റോ!

പഴം ദഹിക്കുന്നതിന്റെ ഇരട്ടിയിലധികം സമയമെടുക്കും പുട്ട്‌ ദഹിക്കാന്‍.
കൂട്ടിക്കുഴച്ച്‌ കഴിക്കുമ്പോള്‍ പുട്ട്‌ ദഹിക്കുമ്പോഴേക്കും പഴം ജീര്‍ണിച്ച്‌ (പുളിച്ച്‌) തുടങ്ങുമത്രേ!

പുട്ടും പഴവും കഴിച്ചാല്‍ 'നെഞ്ഞെരിയുന്നെന്ന് ' പലരും പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌.

സത്യാവസ്ഥ എന്തായാലും, പി. ഭാസുരന്‍ രചിച്ച്‌ യഹൂദി മേനോന്‍ ഈണം നല്‍കിയ ഒരു സംഗീത ശില്‍പം ഓര്‍മ്മവരുന്നു:
"പുട്ടും പഴവും കഴ്‌ച്ച്‌ കഴ്‌ച്ച്‌
ഞാനിപ്പം രോാാ...ഗി
പുട്ടും പഴവും
അയ്യോ പുട്ടും പഴവും"

4 Comments:

Blogger സ്വാര്‍ത്ഥന്‍ said...

പുട്ട്‌ + പഴം = വെയ്സ്റ്റ്‌ !
ശരിയോ കൂട്ടരേ?

11:28 PM, January 08, 2006  
Blogger myexperimentsandme said...

അയ്യോ ശരിയോ? ഒട്ടും ബാക്ടീരിയാ ഇല്ലാത്ത ആവിയിലുണ്ടാക്കുന്ന പുട്ട് വേസ്റ്റിലാണോ സ്റ്റോർ ചെയ്യുന്നത്?

പുട്ടുകഴിച്ചാൽ ഉറക്കം വരുമെന്നത് നേര്. രാവിലെ പുട്ടുകഴിച്ച് ഇരുന്നിട്ടുള്ള എല്ലാ ക്ലാസ്സുകളിലും രണ്ടാമത്തെ പീരീഡിന്റെ രണ്ടാമത്തെ പകുതിയിലും ഉറങ്ങി. അല്ലെങ്കിൽ ഒന്നാം പീരീഡിന്റെ ഒന്നാം പകുതിമുതൽ മൂന്നാം പീരീഡിന്റെ രണ്ടാം പകുതിവരെയുള്ള ഉറക്കത്തിനിടെ രണ്ടാം പീരീഡിന്റെ രണ്ടാം പകുതിയിൽ ഒരു ബ്രേക്കുണ്ടായിരുന്നു ഉറക്കത്തിന്.

5:19 AM, January 09, 2006  
Blogger Kalesh Kumar said...

പുട്ട്+പഴം മാത്രം കഴിച്ചാൽ പോരാ. അതിന്റെ കൂടെ പയർ, പപ്പടം, പഞ്ചസാര, നെയ്യ് എന്നീ സാധനങ്ങൾ കൂടെ ചേർത്ത് വേണം കഴിക്കാൻ.
വെറും പുട്ട്+പഴം=വെയ്സ്റ്റ് എന്ന് പറയാം!

6:06 AM, January 09, 2006  
Blogger keralafarmer said...

പുട്ടിന്റെകൂടെകഴിക്കുവൻ കലേഷേ ഒരുഗ്രൻ സാധനം "എലിവിഷം" സൌജന്യമായി കിട്ടുന്നു. അതിൽ ഗോതമ്പ്‌, പഞ്ചസാര, രുചിപകരുവാൻ മറ്റൊരു സാധനംകൂടി അതിലുണ്ട്‌. വേണമെങ്കിൽ പാഴ്‌സൽ അയച്ചുതരാം.

6:17 AM, January 09, 2006  

Post a Comment

<< Home