Monday, January 16, 2006

മുട്ട മസാ‍ല

പ്രിയ പുട്ട്പ്രിയരേ,
പുട്ടിന്റെ കൂടെയുള്ള കോമ്പിനേഷനുകൾ എനിക്കറിയാവുന്നവയൊക്കെ ഞാൻ പോസ്റ്റ് ചെയ്യാം.
സീരീസിൽ ആദ്യത്തെ പോസ്റ്റ് ഇതാ:

മുട്ട മസാ‍ല

ചേരുവകൾ:
1. മുട്ട് പുഴുങ്ങി തോട് പൊളിച്ചത് - അഞ്ച്
2. ഇറച്ചി മസാലപ്പൊടി - മുന്ന് ഡിസ്സേർട്ട് സ്പൂൺ
3. എണ്ണ - ഒരു ടീസ്പൂൺ
4. കടുക് - അര ടീസ്പൂൺ
5. സവാള - രണ്ട് കപ്പ് (കനം കുറച്ച് നീളത്തിൽ അരിഞ്ഞത്)
6. വെളുത്തുള്ളിയല്ലി - ഏഴെട്ടെണ്ണം (നീളത്തിൽ അരിഞ്ഞ് വയ്ക്കുക)
7. പൊടിയുപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം:
പുഴുങ്ങിയ മുട്ടയുടെ പല ഭാഗത്തായി വരയുക.
ഇറച്ചി മസാ‍ലപൊടി ഒരു ഡിസേർട്ട് സ്പൂൺ വെള്ളത്തിൽ കുതിർത്തുവയ്ക്കുക.

ചൂടായ എണ്ണയിൽ കടുകിട്ട് പൊട്ടിയാലുടൻ യധാക്രമം സവാള, വെളുത്തുള്ളി ഇവ വഴറ്റുക. കുതിർത്ത ഇറച്ചിമസാലപ്പൊടിയും കാൽ കപ്പു വെള്ളവും ഒഴിച്ച് സവാള വേവിക്കുക. അവസാനം ഉപ്പും ചേർത്തു അരപ്പ് കുഴഞ്ഞിരിക്കുന്ന പാകത്തിലാകുമ്പോൾ മുട്ട ചേർത്തിളക്കി മുട്ടയിൽ അരപ്പു നല്ലതുപോലെ പിടിച്ചിരിക്കുന്ന സമയത്ത് വാങ്ങി വയ്ക്കുക.

6 Comments:

Blogger ചില നേരത്ത്.. said...

ഈ കോമ്പിനേഷന്‍ ഖുബ്ബൂസിലേക്കും ഓ. ക്കെയാണ്‍. കുറച്ച് ചുടുവെള്ളവും ഉപ്പും ചേറ്ത്താല്‍ ഉച്ചയ്ക്കുള്ള ചോറിലേക്കും കുറച്ച് കൂടെ ചേറ്ത്താല്‍ വീണ്ടും രാത്രിയിലേക്കുള്ള ഖുബ്ബൂസിലേക്കും ബാക്കി വരുന്നത് കച്ചറയിലേക്കും ഇടാവുന്നതാണ്‍.
കലേഷേ..
ബോറടിപ്പിച്ചതല്ല, എന്റെ ഒരു ശൈലി പറഞ്ഞതാ.
-ഇബ്രു-

2:34 AM, January 16, 2006  
Blogger Santhosh said...

പുട്ട്, പഴം, പഞ്ചാര. ആനന്ദലബ്ധിക്കിനിയെന്തുവേണം?

3:55 PM, January 23, 2006  
Blogger Sreejith K. said...

ഗിന്നസ്സ് ബുക്കില്‍ ഇടം നേടാന്‍ ഭീമന്‍ പുട്ട് തയ്യാറാകുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. കൂടുതല്‍ വിവരങ്ങള്‍‍ക്ക് ഇതാ ലിങ്ക്.

4:04 AM, January 24, 2006  
Blogger സ്വാര്‍ത്ഥന്‍ said...

ഇബ്രൂ പിറ്റേന്ന് രാവിലേക്ക് കൂടിയും...എന്താ ബോറാകുമോ?
സന്തോഷ് പുട്ട്+പഴം=വെയ്സ്റ്റ് വായിച്ചായിരുന്നോ?
ശ്രീജിത്ത് ലിങ്കിന് നന്ദി. അവരെ കോണ്ടാക്റ്റ് ചെയ്യാന്‍ വല്ല ലിങ്കുമുണ്ടോ?

11:30 AM, January 24, 2006  
Blogger Sreejith K. said...

ഈ ലിങ്ക് എത്ര കാലം ഉണ്ടാവുമെന്നറിയില്ല. അതുകൊണ്ട് ഈ പേജ് ഒരു ചിത്രമാക്കി, അത് ഈ ബ്ലൊഗില്‍ തന്നെ ഇടുന്നത് ഉചിതമായിരിക്കും. അവരെക്കുറിചുള്ള കൂടുതല്‍ വിവരങ്ങള്‍ കിട്ടിയാല്‍ ഞാന്‍ അറിയിക്കാം. ഇതു വരെ ങേ ഹെ.

11:01 PM, January 24, 2006  
Blogger Sreejith K. said...

കെടച്ചാച്ചേ. കെടച്ചാച്ചേ. വിവരങ്ങള്‍ കിട്ടിപ്പോയി. ഇതാണ് ആ സ്‌കൂളിന്റെ വിലാസം. http://www.orientalschool.com/.

ഇനി ദൈര്യമായി കൊണ്ടാക്റ്റ് ചെയ്‌തോളൂ. പുട്ടിന്റെ ഒരു കഷ്നം കിട്ടിയാല്‍ അയച്ചു തരാന്‍ മറക്കണ്ട.

11:20 PM, January 24, 2006  

Post a Comment

<< Home