Tuesday, February 21, 2006

പുട്ടില്ലാതെ എന്ത്‌ ആഘോഷം..

പുട്ടില്ലാതെ എന്ത്‌ ആഘോഷം..

പുട്ടിനെ കുറിച്ച്‌ നിങ്ങള്‍ എന്ത്‌ വിചാരിച്ചു.? നോക്ക്‌..!! പുട്ടില്ലാതെ പഞ്ചനക്ഷത്ര പാര്‍ട്ടികള്‍ വരെ കേമമാകില്ല എന്നായിരിക്കുന്നു.



ജാക്‍ഫ്രൂട്ട്‌ പുട്ട്‌

ആവശ്യസാധനങ്ങള്‍

‍നാടന്‍ പുട്ട്‌ പൊടി
ചെറുതായി അരിഞ്ഞ ജാക്‍ഫ്രൂട്ട്‌
തേങ്ങാ പൊടി
ഉപ്പ്‌ പാകത്തിന്‌
ശുദ്ധജലം.

പാകം ചെയ്യുന്ന വിധം.

1. ഒരു നുള്ള്‌ ഉപ്പും, കുറച്ച്‌ തേങ്ങാപൊടിയും പുട്ട്‌ പൊടിയില്‍ ചേര്‍ത്ത്‌, കുറച്ച്‌ ശുദ്ധജലം ചേര്‍ത്ത്‌ നന്നായി വിരലുകള്‍ കൊണ്ട്‌ (കൈവിരലുകള്‍ ഉപയോഗിക്കുന്നത്‌ നന്ന്) ചിക്കുക.
2. അരിഞ്ഞു വെച്ച ജാക്ഫ്രൂട്‌ കുറച്ച്‌ പഞ്ചസാര ചേര്‍ത്ത്‌ ഒരു പാനില്‍ ചെറിയ ചൂടില്‍ ചൂടാക്കുക.
3. പുട്ട്‌ കുറ്റിയെടുത്ത്‌, അതിലേക്ക്‌ ഒന്നാം ചേരുവകള്‍ കുറച്ച്‌ ഇടുക (പുട്ട്‌ കുറ്റിയുടെ മൂന്നില്‍ ഒരു ഭാഗം നിറയണം). പിന്നീട്‌ കുറച്ച്‌ രണ്ടാം ചേരുവ നിറക്കുക. വീണ്ടും ഒന്നാം ചേരുവ. പിന്നെ രണ്ടാം ചേരുവ. വീണ്ടും ഒന്ന്.. പിന്നെ രണ്ട്‌. ഇനി മതി. ഇപ്പോള്‍ പുട്ട്‌ കുറ്റി നിറഞ്ഞിട്ടുണ്ടാകും. പിന്നീട്‌, തിളക്കുന്ന വെള്ളം നിറച്ച പാത്രത്തിന്റെ മുകളില്‍ വെച്ച്‌ നിറഞ്ഞ കുറ്റി അഞ്ച്‌ മിനുട്ട്‌ നേരം ആവി പിടിപ്പിക്കുക. (സാധാ പുട്ട്‌ ഉണ്ടാക്കുന്നത്‌ പോലെ. കൂടുതല്‍ വിവരങ്ങള്‍ ഈ ബ്ലോഗിന്റെ ആദ്യ പോസ്‌റ്റുകളില്‍ ഉണ്ട്‌.). അഞ്ച്‌ മിനിറ്റിനു ശേഷം.പുട്ട്‌ റെഡി. ഇനി വിളമ്പാം. ആക്രാന്തം കാട്ടരുത്‌.

5 Comments:

Blogger Unknown said...

രാജകീയ പുട്ട്‌.. ദാ ഇവിടെ.. ജാക്‍ഫ്രൂട്‌ പുട്ടിന്റെ റസീപിയുമുണ്ട്‌..

10:43 PM, February 21, 2006  
Blogger ചില നേരത്ത്.. said...

ഡ്രിസ്സിലേ..
ഈ പുട്ടന്മാര്‍ എല്ലാം ചേര്‍ന്ന് ഇപ്പോ എന്തു കിട്ടിയാലും പുട്ടുണ്ടാക്കുമെന്ന് ആയിരിക്കുന്നു.
പുട്ടന്മാരെ എന്നാലും ആശംസകള്‍..

11:18 PM, February 21, 2006  
Blogger Kalesh Kumar said...

ഡ്രിസിലേ, ഭാവിയുണ്ട്! ആശംസകൾ!!!

11:20 PM, February 21, 2006  
Blogger സു | Su said...

:) നിങ്ങള്‍ ഇങ്ങനെ ഫോട്ടോയും എടുത്ത് പുട്ടും തിന്ന് നടക്ക്.

1:31 AM, February 22, 2006  
Anonymous Anonymous said...

he he
Ingineyum oru association undenny innanu arinjathu
Puttinte koodeyulla ini varum aagoshagalil ee njanum ini koottu koodam
Enikku kore yere puttukal ariyam
but athinokke oru pere ulloo.
Ente Amma undakkunna puttu
He he he :)

3:32 AM, February 23, 2006  

Post a Comment

<< Home