Friday, March 03, 2006

പുട്ടു പെരുമ ക്രിക്കറ്റ് ലോകത്തും

ദാ മറ്റൊരു പുട്ടന്‍. ഇന്ത്യന്‍ ടീമിലെ മലയാളി ശ്രീശാന്ത് പുട്ടിന്റെ ആരാധകനാണത്രേ. ശ്രീശാന്തിന് പുട്ട് അസോസിയേഷന്റെ അഭിനന്ദനങ്ങള്‍. ഈ ലേഖനം മനോരമ ഓണ്‍ലൈനില്‍ നിന്നുമുള്ളതാണ്.




8 Comments:

Blogger Kalesh Kumar said...

ശ്രീശാന്ത്‌ കീ ജയ്‌!
പുട്ട്‌ ഈസ്‌ ദ സീക്രട്ട്‌ ഓഫ്‌ മൈ എനര്‍ജി!

4:25 AM, March 04, 2006  
Blogger Unknown said...

പുട്ടില്ലാതെ എന്ത്‌ ക്രിക്കറ്റ്‌ എന്നുമായിരിക്കുന്നു. ശ്രീശാന്തിന്‌ പുട്ട്‌ ഫാന്‍സ്‌ അസോസിയേഷനില്‍ അംഗത്വം കൊടുക്കുന്നത്‌ ചര്‍ച്ച ചെയ്യാവുന്നതാണ്‌.
മന്‍ജിത്‌ ബായ്‌.. പുട്ടിനെ കുറിച്ചുള്ള താങ്കളുടെ റിസേര്‍ച്‌ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. എന്നാണ്‌ താങ്കള്‍ റിസേര്‍ച്‌ പൂര്‍ത്തിയാക്കി ഡോ.മന്‍ജിത്‌ ആകുന്നത്‌?

11:45 AM, March 04, 2006  
Blogger Manjithkaini said...

മഴത്തുള്ളീ,

റിസര്ച്ച് പൂര്‍ത്തിയായില്ലെങ്കിലും ഡോ. നേരത്തേ കിട്ടിയിട്ടുണ്ട്. സംശയമുണ്ടെങ്കില്‍ ഡോ മന്‍‌ജിത്തേ എന്നൊന്നു വിളിച്ചു നോക്കൂ, ഞാന്‍ ഒരഹങ്കാരവുമില്ലാതെ വിളികേള്‍ക്കും

8:57 PM, March 04, 2006  
Blogger Sreejith K. said...

മന്‍‌ജിത്തേ, ഈ പോസ്റ്റ് മലയാളത്തില്‍ ആക്കിക്കൂടേ, ചിത്രത്തില്‍ ക്ലിക്ക് ചെയ്യതെ വായിക്കാന്‍ പറ്റുന്നില്ല. ഞാന്‍ സഹായിക്കണോ? സന്തോഷമേയുള്ളൂ.

10:42 PM, March 05, 2006  
Anonymous Anonymous said...

http://manoramaonline.com/servlet/ContentServer?pagename=manorama/MalArticle/Malfullstory&cid=1141625542938&c=MalArticle&p=1009872297959&channel=MalLifestyle&count=5&colid=1009962625271

11:04 PM, March 06, 2006  
Blogger Babin said...

അങന്നെ നന്‍മ്മുടെയെല്ലാം മഹത്തായ പുട്ട് ക്രിക്കറ്റ് ലോകവും കീഴടക്കിയിരിക്കുന്നു.

പുട്ടെ, ധീരതയോടെ നയിച്ചൊളു... ലക്ഷം ലക്ഷം പിന്നലെ..

8:29 PM, March 10, 2006  
Anonymous Anonymous said...

തൃശ്ശൂരില്‍ക്കിട്ടുന്ന ഒരുഗ്രന്‍ കോമ്പിനേഷന്‍ ഉണ്ട്..

പുട്ട് വിത് കൊത്തിപ്പൊരി...

ഡബിള്‍ ഒമ്ലെറ്റ് ചീനച്ചട്ടിയില്‍ വെന്തുകൊണ്ടിര്‍ക്കെ അതിന്ടെ മുകളില്‍ പുട്ട് പതുക്കെ പൊട്ടിച്ച് തൂവുക..സ്ക്രാംബില്‍ഡ് എഗ്ഗ് എന്നു പറയുന്ന സാധനം ഉണ്ടാക്കുന്നപൊലെ ഒരു ചട്ടുകം എടുത്ത് എല്ലാം കൂടി ആകെ ഇളക്കി വാങി വെക്കുക...വേറെ കറി ഒന്നും വേണ്ട്..പുട്ട് തൂവുന്നതിനു മുന്‍പ് ഇത്തിരി വേവിച്ച ഗ്രീന്‍പീസ് കൂടി ഇട്ട് സ്ക്രാംബിള്‍ ചെയ്താല്‍..എന്ടമ്മേ...കൊതിയാവുന്നു..

ഈ സംഭവം ലഭിക്കുന്ന സ്ഥലങള്‍ തേക്കിങ്കാടിനു ചുറ്റുമുള്ള ചില ഉന്തുവണ്ടി ഒമ്ലെറ്റ് തട്ടുകടകള്‍..പൂങ്കുന്നം സെന്ടരിലെ തട്ടുകള്‍..പാട്ടുരായ്ക്കലില്‍ പരതിയാലും ചിലപ്പോള്‍ കാര്യം നടക്കും....

പുട്ടിനു പകരം ഇഡ്ഡലിയോ ബ്രെഡ്ഡോ..ദോശയോ..ആലോചിക്കാവുന്ന എല്ലാ കോപിനേഷനും നോക്കുക..
സൈഡ് കറി ഇല്ലാതെ കാര്യം നടക്കും...മഹിളാമണികളേ..അവരുടെ കെട്ടിയോന്മാരേ..ഇതിലേ ഇതിലേ...

10:28 AM, March 03, 2007  
Anonymous Anonymous said...

Hi Friends,
Join the PuttuCommunity in Orkut-
Puttu Premikal

9:18 PM, April 28, 2007  

Post a Comment

<< Home