Friday, March 10, 2006

സൈഡ് അമിട്ട്“സൈഡ് അമിട്ട്“ എന്നാണത്രേ സ്വാര്‍ത്ഥന്‍ ഇതിനെ വിളിക്കുക.
പാവങ്ങള്‍ :(

17 Comments:

Blogger സ്വാര്‍ത്ഥന്‍ said...

മേശയുടെ സൈഡിലിരിക്കുന്ന ഈ സൈഡ് ഡിഷ് ആകട്ടെ, ഈയാഴ്ച പുട്ടിന് ഗോമ്പിനേഷന്‍

ഒരുകുറ്റി പുട്ടിന് ഒന്നര കാട!!!

12:53 PM, March 10, 2006  
Blogger സു | Su said...

:)

11:40 PM, March 10, 2006  
Blogger Sapna Anu B. George said...

ചേട്ടന്മാരേ..... കാട വറുത്തതിന്നു ഇത്ര നല്ല അവതരണം ഇതാദ്യമായിരിക്കാം...അതും പുട്ടിന്റെ കൂടെ. അനില്‍ ചേട്ടാ ഇത്രമാത്രം കരവിരുതോ,? അതും രു‍ചിയേക്കളേറെ...’prsentaion' അവതരണത്തിലുള്ള ശൈലി, കലക്കി .. ഉഗ്രന്‍ , പറയാതിരിക്കാന്‍ വയ്യ. recipe തരുമോ...?

11:43 PM, March 10, 2006  
Blogger കലേഷ്‌ കുമാര്‍ said...

മനുഷ്യനെ കൊതിപ്പിക്കാതെ മര്യാദയ്ക്ക് റെസീപ്പി പോസ്റ്റ് ചെയ്യ്!

11:49 PM, March 10, 2006  
Blogger പെരിങ്ങോടന്‍ said...

കുക്ക് ചെയ്യാന്‍ സൌകര്യവും കഴിവും ഉള്ളവര്‍ക്കു റെസീപി കൊടുക്കൂ, എനിക്കു വേണ്ടാ.. ഫുജൈറയില്‍ വന്നാല്‍ ഓസിനു പുട്ടിന്റെകൂടെ ഇതും കഴിക്കാമോ?

12:12 AM, March 11, 2006  
Blogger ദേവന്‍ said...

കാടക്ക് ഒരു ‘സ്കോട‘യുടെ ജാട!!
പൂവന്‍ കാടയെ കാടന്‍ എന്നും പിടക്കാടയെ കാടി എന്നും വിളിക്കാമോ

വറുക്കുന്നതിന്‍റെ റെസിപ്പി എനിക്കും വേണ്ടാ, ഗാഡഗ്ഗറിയുടെ റെസിപ്പിയുണ്ടോ?

12:21 AM, March 11, 2006  
Blogger .::Anil അനില്‍::. said...

മുന്‍‌കൂര്‍ ജാമ്യാപേക്ഷ : റെസിപ്പിയ്ക്ക് ബന്ധപ്പെട്ട കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പണ്ടെങ്ങാണ്ടൊരിക്കല്‍, ഒരിക്കല്‍ മാത്രം മുയലില്‍ :( ഫ്രൈ കഴിക്കേണ്ടിവന്നിട്ടുണ്ട്. അതിന്റെ വിഷമം ഇന്നും മാറിയിട്ടില്ല.
ഈയിടെ എറണാകുളം ലൂസിയാ തട്ടുകടയില്‍ നിന്ന് ചില പ്രേരണകള്‍ക്കു വഴിപ്പെട്ട് (അതിലൊരാള്‍ കലേഷ് ) പുട്ട്-കാട കഴിക്കേണ്ടിവന്നു. സംഗതി രുചികരമായിരുന്നെങ്കിലും കുടുമ്മത്തിനുകൂടി അതിന്റെ രുചിയൊന്നറിയിക്കാനായിരുന്നു ഇന്നലെ പേരുപറയാന്‍ ആഗ്രഹിക്കാത്ത ഒരു മാളില്‍ നിന്ന് ഈ ഫ്രോസണ്‍ കാടന്മാരെയും കാടത്തികളെയും വാങ്ങിയത്. കഴിച്ചേറെ കഴിയുന്നതിനുമുമ്പേ ഇവറ്റയോടും പാവം തോന്നിത്തുടങ്ങിയിട്ടുണ്ട്.

12:53 AM, March 11, 2006  
Blogger ദേവന്‍ said...

അവിടെങ്ങും കാടവളര്‍ത്തുന്ന കാടന്മാരില്ലേ? ഫ്രീസ് ചെയ്തതൊന്നും കഴിക്കാതിരിക്കുകയാണെങ്കില്‍ ആരോഗ്യോമീറ്ററില്‍ റീഡിങ് മെച്ചപ്പെടുമെന്നാ വിഖ്യാതമായ ചൈനാ സ്റ്റഡിക്കാരുടെ കണ്ടെത്തല്‍ऽ

1:00 AM, March 11, 2006  
Blogger സുധ said...

ഇവിടെയുണ്ടാക്കിയ കാടയുടെ എണ്ണവും ചേരുവകളും:
തോല് കളഞ്ഞ്‌ കഴുകിവൃത്തിയാക്കിയ കാട എട്ടെണ്ണം.
ചെറിയ ചുമന്നുള്ളി 15
വലിയ വെളുത്തുള്ളി 6 അല്ലി
ഇഞ്ചി ചെറുനാരങ്ങയുടെ വലിപ്പത്തിന്
ഇവ ചെറുതായിട്ടരിഞ്ഞ്‌ ഒരു റ്റേബിള്‍സ്പൂണ്‍ മുളകുപൊടിയും
അര റ്റീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും അര റ്റീസ്പൂണ്‍ കുരുമുളകുപൊടിയും
ഒരു റ്റീസ്പൂണ്‍ ഗരം മസാലയും പാകത്തിന് ഉപ്പും പകുതി ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് കാടയെ മസാജ് ചെയ്യുക. 10 മിനിട്ട് കഴിഞ്ഞ്‌
ചീനിച്ചട്ടിയില്‍ (നോണ്‍സ്റ്റിക്കി ആയാലും മതി) അഞ്ച് റ്റേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകു പൊട്ടിച്ചശേഷം മൂന്നു തണ്ട് കറിവേപ്പില ഇട്ട ഉടനെ ഒരുങ്ങിയ കാടകളെ ചട്ടിയിലിട്ട് ഇളക്കുക. അടച്ചു വയ്ക്കാതെ പല തവണ ഇളക്കി ഈര്‍പ്പമില്ലാതാക്കുക. അര മണിയ്ക്കൂര്‍ കൊണ്ട് കാട റെഡിയാകും.

ഭാവനയ്ക്കനുസരിച്ച് അലങ്കരിയ്ക്കാം. കഴിയ്ക്കാം.

10:58 AM, March 11, 2006  
Blogger Sapna Anu B. George said...

വളരെ നന്ദി. കണ്ടാല്‍ ഇത്ര ഭംങ്ങിയുള്ളതു, രുചിയിലും മോശമാകാന്‍ വഴിയില്ല. ഉണ്ടാക്കി, പരീക്ഷിച്ചിട്ടു പറയാം.

1:48 PM, March 11, 2006  
Blogger വിശാല മനസ്കന്‍ said...

ഓ! ഇനിയങ്ങോട്ട് വെജിറ്റേറിയന്‍ ആകാമെന്ന് ഇന്നലെ വിചാരിച്ചതായിരുന്നു. പക്ഷെ, സമ്മതിക്കില്ല്ല്യാലേ.

അടുത്ത വെള്ളിയാഴ്ച കാട്യും പൂട്ടും കൂട്ടിയൊരു പിടി പിടിച്ചിട്ടേ വേറെ കാര്യൊള്ളോ. റെസിപ്പിക്ക് സുധച്ചേച്ചി.. താങ്ക്സേ!

മാപ്രാണത്ത് ഒരു കള്ളുഷാപ്പുണ്ട്. കറികള്‍ക്കാണ് ഷാപ്പ് ഫേയ്മസ്. അവിടത്തെ ഫ്രാന്‍സിസ് ചേട്ടന്‍ ഉണ്ടാക്കുന്ന കാട ഫ്രൈ അതിഗംഭീരമാണ്.

8:07 PM, March 11, 2006  
Blogger evuraan said...

ഈ കാട എന്നാലെന്താ? ആംഗലേയ നാമം അറിയാമോ ആര്‍ക്കെങ്കിലും?

പേരറിഞ്ഞിട്ട് വേണം ഗൂ‍ഗ്ലി ഒന്നതിന്റെ ചിത്രമൊന്നു കാണാന്‍.

അതുവരെയും, എന്തിനോയോ ഒക്കെ കൊന്നു തിന്നുന്ന കുറേയാള്‍ക്കാര്‍‌ :) എന്ന് ഞാന്‍ കരുതിക്കോളാം..

9:16 PM, March 11, 2006  
Blogger .::Anil അനില്‍::. said...

ഏവൂരാന്‍,
അങ്ങിനെയോ ഇങ്ങിനെയോ എങ്ങിനെയോ തോന്നിക്കാവുന്ന ഒരു ഭക്ഷണം തന്നെയാണിത്. ശീലമില്ലാത്തതുകൊണ്ടാവും. ഏറെ ഗുണങ്ങളുള്ളതെന്ന് കേള്‍ക്കാനും വായിക്കാനും കിട്ടുന്നു.
കാട

കാടമുട്ട

9:30 PM, March 11, 2006  
Blogger കലേഷ്‌ കുമാര്‍ said...

അനിലേട്ടാ, സുധേച്ചീ, ഞാന്‍ ഫുജൈറയ്ക്ക് ഉടന്‍ തന്നെ വരുന്നുണ്ട്. ഇല്ല, എന്നാണെന്ന് പറയില്ല.(പറഞ്ഞാ എന്നോട് പറയും, “കലേഷേ, ഞാനും കുടുംബവും ഷാര്‍ജ്ജയിലാ” എന്ന്. വരുമ്പം 10-20 കാടയേയും കൊണ്ടേ വരൂ...

10:03 PM, March 11, 2006  
Blogger .::Anil അനില്‍::. said...

അപ്പോ കലേഷ് ഒന്നും അറിഞ്ഞില്ലേ?
ഞങ്ങളിപ്പോള്‍ ഫുഗൈറയില്‍ അല്ല താമസം ;)

10:20 PM, March 11, 2006  
Blogger ദേവന്‍ said...

Japanese Quail അല്ലേ കാട?
http://www.pcrm.org/newsletter/feb05/images/quail.jpg
സംശയം മാത്രം, നിശ്ശയമില്ല.

ജാപ്പനീസും കാടയും അറിയാവുന്ന വക്കാരീ, പറയൂ

10:43 PM, March 11, 2006  
Blogger കണ്ണൂസ്‌ said...

കാട quail തന്നെ. ഇതു കിട്ടിയതും ഗൂഗ്ലിയപ്പോള്‍.

http://www.asianetglobal.com/html/cookery/Kaada_Roast.htm

3:18 AM, March 12, 2006  

Post a Comment

Links to this post:

Create a Link

<< Home