Tuesday, March 28, 2006

ബഠാ പുട്ടിനൊരു ഗോമ്പിനേഷന്‍

ഇതാ സ്വാര്‍ത്ഥന്റെ ബഠാ ബട്ടര്‍ പുട്ടിന്റെ കൂടെ കഴിക്കാന്‍ ഇതാ ഒരു ഗോമ്പിനേഷന്‍:

ഇറച്ചി - ശീമച്ചേമ്പ് കറി

ചേരുവകള്‍

മാട്ടിറച്ചി - 1 കിലോ (കഷണങ്ങളാക്കണം)
വിന്നാഗിരി - 3 ഡെസ്സേര്‍ട്ട് സ്പൂണ്‍
ഉപ്പ് - പാകത്തിന്
മുളക് പൊടി - 2 ടീസ്പൂണ്‍
മല്ലിപ്പൊടി - 2 ഡെസ്സേര്‍ട്ട് സ്പൂണ്‍
മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ - 6 ഡെസ്സേര്‍ട്ട് സ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
സവാള നീളത്തിലരിഞ്ഞത് - ഒന്നര കപ്പ്
ഇഞ്ചി നീളത്തിലരിഞ്ഞത് - ഒന്നര ഡെസ്സേര്‍ട്ട് സ്പൂണ്‍
വെളുത്തുള്ളി നീളത്തിലരിഞ്ഞത് - ഒന്നര ഡെസ്സേര്‍ട്ട് സ്പൂണ്‍
പച്ചമുളക് നീളത്തിലരിഞ്ഞത് - 10 എണ്ണം
കറുവാപട്ട - 3 ചെറിയ കഷണം (ചതച്ച് വയ്ക്കണം)
ഗ്രാമ്പൂ - 8 എണ്ണം (ചതച്ച് വയ്ക്കണം)
കുരുമുളക് ചതച്ചത് - ഒരു ടീസ്പൂണ്‍
പഴുത്ത തക്കാ‍ളി - 3 എണ്ണം
ശീമചേമ്പ് വൃത്തിയാക്കി ചെറുതായി അരിഞ്ഞത് - 1 കിലോ

പാകം ചെയ്യുന്ന വിധം:

വിന്നാഗിരിയും ഉപ്പും പാകത്തിനു വെള്ളവും ഒഴിച്ച് ഇറച്ചി വേവിക്കുക. മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി എന്നിവ സ്വല്‍പ്പം വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കണം. എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക. പിന്നീട് അരിഞ്ഞുവച്ച സവാ‍ള, ഇഞ്ചി, വെളുത്തുള്ളി പച്ചമുളക്, ചതച്ചുവച്ച ഗ്രാമ്പൂ, കുരുമുളക് എന്നിവ അതിലിട്ട് വഴറ്റുക. ഇതില്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ച പൊടികള്‍ ഇട്ട് അടുപ്പില്‍ തീ കുറച്ച് വച്ച് മെല്ലെ വഴറ്റുക.പച്ചമണം മാറുമ്പോള്‍ പഴുത്ത തക്കാളി കൂടിയിട്ട് ശരിക്കു വഴറ്റണം. പിന്നീട് വെന്ത ഇറച്ചി ചാറോടുകൂ‍ടി കുടഞ്ഞിടണം. പുറമേ, ശീമചേമ്പ് അരിഞ്ഞതും ചേര്‍ത്ത് വേവിക്കണം. ചേരുവകള്‍ കഷണങ്ങളില്‍ ശരിക്ക് പിടിച്ചുകഴിഞ്ഞ് ചാ‍റ് ഇടത്തരം പാകത്തില്‍ കുറുകുമ്പോള്‍ വാങ്ങി ചൂടോടെ , ചൂട് ബഠാ പുട്ടിന്റെ കൂടെ കഴിക്കുക.

(ടെക്നിക്കല്‍ സപ്പോര്‍ട്ട് : ഗോപുവണ്ണന്‍, മുദീര്‍)

11 Comments:

Blogger Unknown said...

ഇത്‌ ചൂട്‌ ബഠാ പുട്ടിന്റെ കൂടെ മാത്രമേ കഴിക്കാന്‍ പാടുള്ളോ???

9:54 PM, March 28, 2006  
Blogger Kalesh Kumar said...

പ്രിയ ഡ്രിസിലേ, അതെ! :)

11:43 PM, March 28, 2006  
Blogger ദേവന്‍ said...

ചൈനാ സ്റ്റഡി ബേസ്‌ഡ്‌ മൊഡഫിക്സേഷന്‍
1. ഒരൊറ്റ തുള്ളി വെളിച്ചെണ്ണയും വേണ്ടാ. ഉള്ളിയാദികള്‍ ഇഡ്ഡലിച്ചെമ്പില്‍ ആയി കൊള്ളിച്ച്‌ പിന്നെ ചട്ടിയില്‍ വെറും വെള്ളത്തില്‍ വഴറ്റിയാല്‍ മതി. (എന്തിനാ കലേഷേ ഈ എണ്ണയെല്ലാം കുടിക്കുന്നത്‌?)


2.കാലി ഇറച്ചി വാങ്ങുമ്പോ ലീന്‍ കട്ട്‌ ചോദിച്ചു വാങ്ങുക

3. ആക്രാന്തം കാണിക്കാതെ കുറേശ്ശെ കഴിക്കുക 1/3 rd പുട്ട്‌, 1/3rdകൊട്ടുവടി, 1/3rd കാലി ഇറച്ചി എന്ന സൂവാക്യം ഓര്‍ക്കുക (അരവയര്‍ തിന്നുന്നവന്‍ സെഞ്ച്വറിയടിക്കും)

12:09 AM, March 29, 2006  
Blogger സ്വാര്‍ത്ഥന്‍ said...

ചേമ്പ് ബെസ്റ്റാ കലേഷേ പോത്തിന്റെ കൂടെ!
ഉള്ളിയാദികള്‍ അരച്ച് / ചതച്ച് ഉപ്പും ചേര്‍ത്ത് (വെള്ളം ഒഴിക്കാതെ) താഴ്ന്ന തീയില്‍ സമയമെടുത്ത് വേവിച്ചെടുക്കുന്ന പോത്തിറച്ചി... ഇതിനോട് കിടപിടിക്കാന്‍ മറ്റൊരു രീതിക്കും ആവില്ല.

പക്ഷേ ബട്ടര്‍ പുട് തനിയെ, വേഗത്തില്‍ തിന്നുന്നത് തന്നെയാ രുചി.

6:28 AM, March 29, 2006  
Blogger മുല്ലപ്പൂ said...

ഭഗവാനെ... ഈ ബൂലൊകം പുട്ടിന്റെ ആരാധകനായ എന്റെ ചേട്ടന്‍ കാണാതിരിക്കട്ടെ ;)
ഇല്ലെങ്കില്‍ ഈ ഗോമ്പിനഷന്‍ ഒക്കെ ഞാന്‍ ട്രൈ ചെയ്യേണ്ടെ ????

4:20 AM, April 27, 2006  
Blogger myexperimentsandme said...

മുല്ലപ്പൂമ്പൊടിയേറ്റുള്ള സൌരഭ്യം ഒരോരോ ബ്ലോഗിലായി കിട്ടിക്കൊണ്ടിരിക്കുകയാണല്ലോ...

മേരാ നമ്പര്‍ കബ് ആയേഗാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

മുല്ലപ്പൂവേ സ്വാഗതം

4:40 AM, April 27, 2006  
Blogger ചില നേരത്ത്.. said...

വക്കാരി
ആ സുഗന്ധം ആസ്വദിക്കണമെങ്കില്‍ മുല്ലപ്പൂവിനിത്തിരി കമന്റ് വളം ഇട്ടു കൊടുക്കൂ..
ഞാനിതാ കാല്‍ കഴുകി കയറിയതേയുള്ളൂ.

5:07 AM, April 27, 2006  
Blogger myexperimentsandme said...

ഞാന്‍ കമന്റിന്റെ നാലുചാക്ക് വിജയ് വളവും ഫാക്ടിന്റെ എന്‍പിക്കെ വളവും ദാ ഇപ്പോള്‍ ഇട്ടതേ ഉള്ളൂ, എഫക്ട് ഉടനടിയായിരുന്നു. സൌരഭ്യം എനിക്കും കിട്ടി.

പക്ഷേ മുല്ലപ്പൂവിലിടുന്ന വളങ്ങളൊന്നും പഞ്ചായത്തുവരെ എത്തുന്നില്ലാ എന്നു തോന്നുന്നു. മുല്ലപ്പൂവിനോടൊന്നു പറഞ്ഞുനോക്കാം.

5:28 AM, April 27, 2006  
Blogger മുല്ലപ്പൂ said...

നിങ്ങളൊക്കെ കുംബിടിടെ ആള്‍ക്കരനാണല്ലെ..
ഞാന്‍ വെച്ചിട്ടുണ്ടു....

5:39 AM, April 27, 2006  
Blogger Nileenam said...

പുട്ടിനു മീന്‍കറി നല്ല ഗോമ്പിനേഷന്‍ ആണു.ഉം...ശരിക്കും.

അയ്യോ! കൊതിയാവുന്നേ, വായില്‍ മൂന്നാലു കപ്പല്‍ ഒന്നിച്ചോടിക്കാന്‍ വെള്ളം!!!!

9:51 AM, April 27, 2006  
Anonymous Anonymous said...

തൃശ്ശൂരില്‍ക്കിട്ടുന്ന ഒരുഗ്രന്‍ കോമ്പിനേഷന്‍ ഉണ്ട്..
(അറിയാതെ ഇത് ശ്രീകാന്തിന്ടെ പുട്ട് പേജില്‍ കൊണ്ടു താങി..ഇതാണു ശരിയായ സ്ഥലം)

പുട്ട് വിത് കൊത്തിപ്പൊരി...

ഡബിള്‍ ഒമ്ലെറ്റ് ചീനച്ചട്ടിയില്‍ വെന്തുകൊണ്ടിര്‍ക്കെ അതിന്ടെ മുകളില്‍ പുട്ട് പതുക്കെ പൊട്ടിച്ച് തൂവുക..സ്ക്രാംബില്‍ഡ് എഗ്ഗ് എന്നു പറയുന്ന സാധനം ഉണ്ടാക്കുന്നപൊലെ ഒരു ചട്ടുകം എടുത്ത് എല്ലാം കൂടി ആകെ ഇളക്കി വാങി വെക്കുക...വേറെ കറി ഒന്നും വേണ്ട്..പുട്ട് തൂവുന്നതിനു മുന്‍പ് ഇത്തിരി വേവിച്ച ഗ്രീന്‍പീസ് കൂടി ഇട്ട് സ്ക്രാംബിള്‍ ചെയ്താല്‍..എന്ടമ്മേ...കൊതിയാവുന്നു..

ഈ സംഭവം ലഭിക്കുന്ന സ്ഥലങള്‍ തേക്കിങ്കാടിനു ചുറ്റുമുള്ള ചില ഉന്തുവണ്ടി ഒമ്ലെറ്റ് തട്ടുകടകള്‍..പൂങ്കുന്നം സെന്ടരിലെ തട്ടുകള്‍..പാട്ടുരായ്ക്കലില്‍ പരതിയാലും ചിലപ്പോള്‍ കാര്യം നടക്കും....

പുട്ടിനു പകരം ഇഡ്ഡലിയോ ബ്രെഡ്ഡോ..ദോശയോ..ആലോചിക്കാവുന്ന എല്ലാ കോപിനേഷനും നോക്കുക..
സൈഡ് കറി ഇല്ലാതെ കാര്യം നടക്കും...മഹിളാമണികളേ..അവരുടെ കെട്ടിയോന്മാരേ..ഇതിലേ ഇതിലേ...

10:31 AM, March 03, 2007  

Post a Comment

<< Home