Tuesday, March 28, 2006

ബഠാ പൂഠ്‌

എന്താ ചെയ്യ! എന്നും 'ചൂടുകുട'ത്തില്‍ അരക്കുറ്റി പുട്ടെങ്കിലും ബാക്കി വരും. കഷ്ടപ്പെട്ട്‌, ബുദ്ധിമുട്ടി ഞാന്‍ തന്നെ ഉണ്ടാക്കിയതല്ലേ, കളയാന്‍ മടി. രാത്രി മുഴുവന്‍ സൂക്ഷിച്ചു വയ്ക്കും, രാവിലെ എടുത്ത്‌ കളയും. വിശാലന്‍ ചെയ്യാറുള്ള പോലെ, നാളികേരം മാന്തി തിന്ന് ബാക്കി കളയാമെന്നു വച്ചാല്‍...എളുപ്പപ്പണി നോക്കി, പാക്കറ്റില്‍ കിട്ടുന്ന ഉണക്ക തേങ്ങാപ്പൊടി ഉപയോഗിച്ചാ മിക്കവാറും കണ്‍സ്ട്രക്ഷന്‍.

തലേന്ന് രാത്രിയിലെ പുട്ട്‌ (വഴിക്ക്‌ വച്ച്‌ BTW: ഞാനെന്നും രാത്രിയിലാ പുട്ടടി) റീസൈക്കിള്‍ ചെയ്ത്‌ കഴിക്കാന്‍ ഒരുപാധിയാണ്‌ അന്വേഷിച്ചത്‌. കണ്ടെത്തിയതാകട്ടെ, അട്ടര്‍ലി ബട്ടര്‍ലി ഡെലീഷ്യസ്‌ ആയ ഈ ഡിഷ്‌: ബട്ടര്‍ പുട്‌

Components

ഹോട്‌ പുട്‌ = ഹാഫ്‌ കുറ്റി
ബട്ടര്‍ = ഒരു പാളി

Gombination

ഡൌണ്‍ലോഡ്‌ ചെയ്തെടുക്കുന്ന ഹോട്‌ പുട്ടിനു മുകളിലേക്ക്‌ മെല്ലെ, വേദനിപ്പിക്കാതെ, ബട്ടര്‍ പാളി വയ്ക്കുക. ഉരുകിത്തുടങ്ങുമ്പോള്‍ ചൂണ്ടുവിരല്‍ കൊണ്ട്‌ പുട്ടില്‍ അമര്‍ത്തി നെടുകെ പിളര്‍ക്കുക. ആവി ഒന്നൊതുങ്ങി എന്നു കണ്ടാല്‍ "ആക്രമണ്‍!!!!!". വിതിന്‍ സെക്കന്റ്സ്‌ യൂ ഷുഡ്‌ ഫിനിഷ്‌ ഇറ്റ്‌ ഓഫ്‌.

Tips & Tricks

പുട്ട്‌ നേരെ 'ചൂടുകുട'ത്തിലേക്ക്‌ ഡൌണ്‍ലോഡ്‌ ചെയ്യുക. കൈ പൊള്ളാതെ നെടുകെ പിളര്‍ന്ന് ബട്ടര്‍ വയ്ക്കുക. കുടം മൂടി മായാവിയെ ധ്യാനിച്ച്‌ 'ഓം ക്രീം കുട്ടിച്ചാത്താ...' മന്ത്രം 31 തവണ ഉരുവിടുക. മനസ്സില്‍ കടന്നു വരുന്ന കുട്ടൂസന്‍, ലുട്ടാപ്പി, ഡാകിനി, ലൊട്ടുലൊടുക്ക്‌, ഗുല്‍ഗുലുമാല്‌, വിക്രമന്‍, മുത്തു എന്നിവരിലേക്കൊന്നും ശ്രദ്ധ തിരിയാതെ മന്ത്രം ജപിച്ചാല്‍, തുറന്നു നോക്കുമ്പോള്‍, മാജിക്‌, ബട്ടര്‍ കാണാനില്ല!!. അല്‍പം പോലും താമസിക്കാതെ പുട്ടും അപ്രത്യക്ഷമാക്കുക.

ഹാഫ്‌ കുറ്റി പുട്ടില്‍ കൂടൂതല്‍ ഒരുസമയം ഉപയോഗിക്കരുത്‌. ചൂടാറുന്നതിനു മുന്‍പു തന്നെ കഴിക്കേണ്ടതിനാണ്‌ ഇത്‌. നാലംഗങ്ങളുള്ള വീട്ടില്‍ നാലു പാര്‍ട്ടീഷനുള്ള പുട്ടുണ്ടാക്കുന്നത്‌ അഭികാമ്യമായിരിക്കും. അല്ലേല്‍ വെയ്റ്റ്‌ ചെയ്യുന്നവര്‍ വെള്ളമിറക്കി നിങ്ങളുടെ വയറ്‌ കേടാകും.

ഡാനിഷ്‌ 'ലൂപാര്‍ക്‌ ' ബട്ടര്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അത്‌ നിറയെ 'കാര്‍ട്ടൂണാ'!!

ആഞ്ഞുവെട്ടുമ്പോള്‍ കഴിയില്ലെങ്കിലും കൈ കഴുകി കഴിഞ്ഞ്‌ എന്നെ ഓര്‍ക്കണേ...

10 Comments:

Blogger ശ്രീജിത്ത്‌ കെ said...

ശ്ശൊ. ചിരി വന്നിട്ടെനിക്കിരിക്കാന്‍ മേലേ. സ്വാര്‍ത്ഥന്റെ പുട്ട് ഒരു ഒന്നൊന്നര പുട്ട് തന്നെ. ബഠാ പൂഠ്‌ എനിക്ക് ബഠാ ഇഷ്ടമായി ഹെ.

6:02 AM, March 28, 2006  
Blogger വക്കാരിമഷ്‌ടാ said...

സ്വാർത്ഥാ........... നിക്കിഷ്ടായി

ചിരിച്ച് ചിരിച്ച് ഒന്നൂടെ പുട്ടുകപ്പി..

(പുട്ടുകുറ്റി പോലത്തെ ഒരു വറീത് വൈരമുത്തു - GYBCAZM- ഇതൊക്കെ എങ്ങിനെയാ ഒന്ന്....)

6:11 AM, March 28, 2006  
Blogger ഡ്രിസില്‍ said...

സ്വാര്‍ത്ഥന്‍ - പുട്ട്‌ ഫാന്‍സ്‌ അസോസിയേഷന്റെ അഭിമാനം..

7:02 PM, March 28, 2006  
Blogger Sapna Anu B. George said...

മകനെ.... ഇത്രമാത്രം സാഹിത്യം എങ്ങനെയാ, ഇത്ര തമാശ എങ്ങിനെയാ? അത്യുഗ്രന്‍ പുട്ടാണു, മകനേ...ഇത്ര കഴിവ് ഇവിടെ വേറെ ആര്‍ക്കും തന്നെ ഇല്ല. ഇനിയും പോരട്ടെ....പുട്ടു വിശേഷങ്ങള്‍
‍‍‍

8:19 PM, March 28, 2006  
Blogger വിശാല മനസ്കന്‍ said...

ഹഹ.. റസഗറം. അഡിബൊലി.

പോസ്റ്റിങ്ങിനെ എണ്ണം ഗണ്യമായി കുറഞ്ഞല്ലോ സ്വാര്‍ത്ഥാ. ഇത് ശര്യാവല്ല്യാട്ടാ.

8:28 PM, March 28, 2006  
Blogger ചില നേരത്ത്.. said...

സ്വാര്‍ത്ഥാ.. പുട്ടിനൊപ്പം അര്‍ലാ(arla)വെള്ളവും കുടിക്കാതിരിക്കുക അതിലും ‘കാര്‍ട്ടൂണാ’.
ഇതെന്താ ഈ പുട്ടെന്ന് മനസ്സിലായില്ല, എന്റെ പിഴ.

8:40 PM, March 28, 2006  
Blogger ദേവന്‍ said...

പുട്ട്‌ :)

8:47 PM, March 28, 2006  
Blogger കലേഷ്‌ കുമാര്‍ said...

സ്വാര്‍ത്ഥാ‍ ഞങ്ങടെ നേതാവേ, ധീരതയോടെ നയിച്ചോളൂ... ലച്ചം ലച്ചം പിന്നാലേ!

തമാശകള്‍ക്കപ്പുറത്ത് ഇതിന്റെ പിന്നിലുള്ള ക്രിയേറ്റീവ് മൈന്‍ഡ് ആരും കാണാതപോയതെന്തേ?
:)
ഇങ്ങനെത്തെ ചില നമ്പരുകളാണ് വല്യ ഫേമസ് ഷെഫുമാര് കാണിക്കുന്നത്. വീട്ടിലുണ്ടാക്കുന്ന കറി തന്നെയല്ലേ ഹോട്ടലിലും കിട്ടുന്നത്? പക്ഷേ അതിനെന്താ ഒരു ടേസ്റ്റ് വ്യത്യാസം? അവിടെയാ‍ണ് അതുണ്ടാക്കുന്ന ഷെഫിന്റെ ക്രിയേറ്റിവിറ്റി കടന്നുവരുന്നത്!
നന്നായിട്ടുണ്ട് സ്വാര്‍ത്ഥാ!

9:40 PM, March 28, 2006  
Blogger സ്വാര്‍ത്ഥന്‍ said...

ശ്രീജിത്ത് & വക്കാരീ നിങ്ങള്‍ക്ക് ഇതൊന്ന് രുചിച്ചു നോക്കാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ .... എന്റെ കണ്ണുകള്‍ ബട്ടര്‍, ഛെ ഛെ, ഈറന്‍ അണിയുന്നു!
ഡ്രിസില്‍ & ദേവരാഗം നന്ദി :)
സപ്നാ ഞമ്മളും വെറൂം കയ്തപ്പുലി!
വിശാലോ ക്ഷമീന്ന്, അലക്കൊഴിഞ്ഞിട്ടു വേണ്ടേ.....
ഇബ്രൂ അതു നോക്കാം
കലേഷേ ‘ഷെഫ് സ്വാര്‍ത്ഥന്‍ ‘ നല്ല പ്രയോഗമായിരിക്കും ല്ലേ? എനിക്ക് വയ്യേ!!

1:13 AM, March 29, 2006  
Blogger fuljan said...

എന്തിനാ മാഷെ ഇങ്ങനെ കൊതിപ്പിക്കുന്നത്

12:43 PM, November 22, 2007  

Post a Comment

Links to this post:

Create a Link

<< Home