Saturday, May 06, 2006

പുട്ടുപയറുപപ്പടം‌പഴേ...




പുട്ടുപയറുപപ്പടം‌പഴേ...

17 Comments:

Blogger ദേവന്‍ said...

സുനിലിനു ഡെഡിക്കേറ്റു ചെയ്ത്‌ ഒരു പ്രാതല്‍ പ്രബന്ധം എഴുതുന്നുണ്ട്‌. അതിനീപ്പടം എടുത്തോട്ടോ അനിലേട്ടാ?

11:12 PM, May 13, 2006  
Blogger aneel kumar said...

പടമെടുക്കാനൊക്കെ ചോദിക്കാനുണ്ടോ ദേവാ.
സുനിലിന് ഇത്രേം തെകയുമോന്നേ ആശങ്കയുള്ളൂ ;)

11:53 PM, May 13, 2006  
Blogger myexperimentsandme said...

ഇതാണെന്റെ ഐഡിയല്‍ കോമ്പിനേഷന്‍... ഹായ്..
എന്തായിരിക്കും അതിന്റെ ഒരു സ്വാദ്....

കൊതിപ്പിച്ചു..........

2:06 AM, May 14, 2006  
Blogger അരവിന്ദ് :: aravind said...

യെന്റെ അമ്മച്ചീ..കൊതിപ്പിച്ചു..
ശ്ശോ! അനില്‍ ജിയുടെ ഒരു ഭാഗ്യം!!!

പപ്പടം ഒറിജിനല്‍ കേരളീയന്‍ ആണോ? ഇവിടേം ഈ ടൈപ്പ് ആണ്. പൊള്ളി കുടുന്ന് വരില്ല. സാരല്ല. അഡ്ജസ്റ്റ് ചെയ്യാം.

പഴം ഇല്ലെങ്കിലും സാരല്ല.പക്ഷേ ഇളം ചൂട് ചായ..പഞ്ചസാര ഇത്തിരി കൂടുതല്‍ ഇട്ടത്?

2:13 AM, May 14, 2006  
Blogger ദേവന്‍ said...

ഈ പപ്പടം അജ്മാന്‍ രാജ്യത്തെ പണ്ടാരങ്ങള്‍ ഉണ്ടാക്കിയ റോസ്‌ അല്ലെങ്കില്‍ മനോജ്‌ അല്ലെങ്കില്‍ ന്യൂ കേരളാ ആകും അരവിന്ദാ.

എനിക്ക്‌ പുട്ടും കടലയുമാ ഇഷ്ടം ലെഗുമോ ഓ മൂകനലേ നീ.. മുതിരയും ഇഷ്ടമാ..

2:54 AM, May 14, 2006  
Blogger അരവിന്ദ് :: aravind said...

എനിക്ക് തോന്നി..ഈ പപ്പടം എന്‍.ആര്‍.ഐ ആണെന്ന്.

(ഓ.ടോ : എന്നാലും ദേവ് ജീ..അതുല്യേച്ചീടെ പനിര്‍ ബട്ടര്‍ മസാലക്ക് കമന്റിട്ട് ഇനി ഞാന്‍ പനീര്‍ ബട്ടര്‍ എന്നു കേട്ടാല്‍ നെടുകേ വാളുവക്കുന്ന അവസ്ഥയില്‍ ആക്ക്യല്ലോ...:-)
അപ്പിപ്പാപ്പം കഥ വായിച്ചിട്ട് സോസേജും തിന്നാത്യായി.

ദൈവത്തേയോര്‍ത്ത് എന്റെ ദേവ് ജീ പുട്ടില്‍ കൈ വയ്ക്കല്ലേ...പുട്ടില്‍ ഫാറ്റില്ലാ!!

ദോഷം പറേല്ലട്ടോ..മാസം രണ്ടു കൊണ്ട് കിലോ 3 കുറഞ്ഞു. 184 cm/86kg . താങ്ക്യൂ ദേവ് ജീ :-))

3:01 AM, May 14, 2006  
Blogger അതുല്യ said...

ദേവാ,..

എന്തരോ.... ആവും കുറച്ച്‌ കൂടി ചേര്‍ന്ന കോമ്പിനേഷന്‍ ..

താമസമെന്തേ നീ വരുവാന്‍ എന്നൊക്കെ ആ സമയത്ത്‌ പാടുന്ന പോലെ...

എന്നാലും നാഗസ്വരത്തിലു നഗുമോ കേക്കാന്‍ ഇപ്പോ ദേ ഒരു പൂതി..

അനിലേ ഈ ഗോതമ്പമ്മാവനേ എന്തിനീ നടുക്ക്‌ കിടത്തി? കരിവേപ്പിലയൊക്കെ ഇങ്ങനെ ഈ പരുവത്തില്‍ അലങ്കരിച്ചോക്കെ വച്ചാണോ കഴിക്കണതു?? വക്കാരി കണ്ടെങ്കില്‍ പറഞ്ഞേനെ, സമയം കളയാനായിട്ട്‌ ഈ കരുവേപ്പിലയൊക്ക്ക്കെ എടുത്ത്‌ മാറ്റി.....


ദേവാ ഇതിലേ അരി, തേങ്ങാ, ഗോതമ്പ്‌, കടല,എണ്ണ, മുളക്‌ മല്ലി, ഗ്യാസ്‌, ആവി.... ബ്രേക്ക്‌ ഡൌണ്‍ ഒന്ന് ഒപ്പിച്ചാ... കഴിച്ചിട്ട്‌ കമ്പ്ലീറ്റ്‌ ബ്രേക്ക്‌ ഡൌണ്‍ ആവുന്നതിനു മുമ്പ്‌ ഒന്ന് അറിയിയ്കണേ....

കരിങ്കാലി തൊലിയ്ക്കൊക്കെ ഇപ്പോ എന്താ വില.. ശിവ ശിവ...

3:07 AM, May 14, 2006  
Blogger ദേവന്‍ said...

പുട്ടില്‍ കൈ വയ്ക്കല്ലേന്നോ? പുട്ടുകണ്ടാല്‍ ഞാന്‍ എപ്പോ കൈയ്യിട്ടു വാരിയെന്നു ചോദിച്ചാല്‍ മതി. എനിക്കു പുട്ടില്ലാത്ത ജീവിതം ആപ്പില്ലാത്ത കുന്താലി പോലെയല്ലേ..

പുട്ട്‌ വേര്‍സര്‍ പൊറോട്ടാ എന്നൊരു പോസ്റ്റില്‍ എവിടെയോ പുട്ടിന്റെ കോണവതിയാരങ്ങള്‍ ഞാന്‍ എഴുതിയിരുന്നതാ.. ഇവിടാണോ, കുട്ട്യേഡത്തീഡെ ഒറിഗിനല്‍ പുട്ടുപോസ്റ്റിലാണോ..പൊന്നോമനപ്പുട്ട്‌ ആരോഗ്യശ്രീമാന്‍ അല്ലേ..
(അതില്‍ ആരും കയറീ ചീസു കറീം പോര്‍ക്ക്‌ ഫ്രൈയും ഒന്നും ഇടാതിരുന്നാല്‍ മതി.) നോണ്‍ വെജ്‌ പുട്ടിനല്ലേ പുട്ടും മീന്‍ കറിയും..

3:12 AM, May 14, 2006  
Blogger സു | Su said...

പുട്ടൊന്നു കണ്ടാല്‍ പിടയ്ക്കുമെന്നാമാശയം എന്ന സ്ഥിതിയില്‍ ആണല്ലോ അനിലേട്ടാ. പപ്പടവും ഈ പഴവും പുട്ടിന്റെ കൂടെ അത്ര പ്രിയം ഇല്ല. നേന്ത്രപ്പഴം+കടല ആണിഷ്ടം. ഫുജൈറയില്‍ വരുമ്പോള്‍ അതൊന്നും ഇല്ലെങ്കില്‍... ങാ‍...

വെറും പുട്ടായാലും മതി എന്നു പറയാന്‍ തുടങ്ങുകയായിരുന്നു.

3:45 AM, May 14, 2006  
Blogger aneel kumar said...

പഴം : സ്റ്റോക്കുണ്ടായിരുന്നത് ഒരു കോണ്ട്രാസ്റ്റിനെടുത്തു വച്ചതാ. പയറു-പപ്പടത്തിന്റെ കൂടെ പുട്ടിനത് അടിക്കാറില്ല.

പപ്പടം : മദ്രാസ് പപ്പടം. നെന്മണി അരി 5 കി.യുടെ കൂടെ ലുലു ഒട്ടിച്ചുതന്നത്. പൊള്ളിവരില്ല.

കറിവേപ്പില (‘റ’ തന്നെയാണോ ശരി?) : ഇത് പച്ചയ്ക്കു തിന്നാല്‍ തല നരയ്ക്കില്ല (ചാര്‍മിനാര്‍ വലിച്ചാലും അങ്ങനെയാ) എന്ന് ഒരു പാസ്റ്റര്‍ പറഞ്ഞുതന്നിട്ടുണ്ട്. അതുകൊണ്ട് പയറിസ്റ്റൂവിലും നട്ടൂ.

ഗോദവര്‍മ്മ : അരിയെക്കാളും ഇഷ്ടം അതാണ്.

7:13 AM, May 14, 2006  
Blogger indianadoc said...

cool blog...I have added this link to mine...happy 'putting'!!

2:13 AM, May 26, 2006  
Blogger അലിഫ് /alif said...

പഞ്ചസാരയും കൂടിയുണ്ടായാലേ ഞങ്ങളുടെ കോമ്പിനേഷന്‍ ആവൂ..പുട്ട്,പയര്‍, പഞ്ചസാര,പപ്പടം, പഴം...(P-5)വായിലൂറുന്ന വെള്ളത്തില്‍ ടി.കെ.എം എന്‍ ജിനീയറിഗ് കോളേജ് കാലത്തേക്ക് കപ്പലോടിക്കാം..എന്തിനാന്നോ ഇമ്മാതിരി പടമൊക്കെ യിടുന്നത്..മനുഷ്യനെ കൊതിപ്പിക്കാന്‍..!!

10:59 AM, August 28, 2006  
Blogger അലിഫ് /alif said...

This comment has been removed by a blog administrator.

11:01 AM, August 28, 2006  
Blogger റീനി said...

ഞങ്ങളുടെ നാട്ടില്‍ ചുരുട്ട്‌ എന്നൊരു മധുര പലഹാരമുണ്ട്‌. ചുരുട്ടും പുട്ടും കൂടി ഒന്ന്‌ നോക്കൂ. അത്‌ വേറെ എല്ലാ കോമ്പിനേഷനെയും കടത്തി വെട്ടും. ...ഊം..ഊം ..വായിലൂടെ ഒരു കടലാസ്‌ കപ്പല്‍ ഓടിക്കാം.

7:13 PM, August 28, 2006  
Anonymous Anonymous said...

പുട്ട് അല്ലാതൊരു ഫുഡ് ഉണ്ടോ?
അതിലും വലിയൊരു തീറ്റയുണ്ടോ?

മലയാളത്തില്‍ പോസ്റ്റാന്‍ പഠിച്ചതിന്റെ അഹങ്കാരം കൊണ്ടു വീണ്ടും കയറി വന്നതാണേ..പുതിയ ചിലത് പോസ്റ്റാനും മറ്റു ചിലത് വായിക്കാനും...

പുട്ടിന്റെ കൂടെ ചേരാത്തത് എന്തെങ്കിലും ഉണ്ടോ എന്ന് റിസര്‍ച്ച് ചെയ്തുകൊണ്ടിരിക്കുകയാണ്..ഒരെണ്ണം കണ്ടുപിടിച്ചുകൊടുത്താലേ മാഷ് മാര്‍ക്ക് തരൂ..എന്ടെ ഡോക്റ്ററ്റേറ്റ് ശരിയാവൂ..നടക്കും എന്നു തോന്നുന്നില്ല..പുട്ടടിച്ചുകൊണ്ട് നടക്കാനായിരിക്കും വിധി...

പുട്ട് പുട്ടേതിയെന്നു ജപിക്കയും
പുട്ടിനെത്തന്നെ മനസ്സാ സ്മരിക്കുകയും ചെയ്യുന്ന എല്ലാ പുട്ട് പ്രാന്തന്മാര്‍ക്കും...

നമുക്ക് ഒരു അഖില ലോക പുട്ട് ദിനം വേണ്ടേ?
ഏപ്രില്‍ ഒന്ന് ആയാലോ?
ആലോചിച്ച് മറുപടി എഴുതുക....

10:02 AM, March 03, 2007  
Blogger സ്വാര്‍ത്ഥന്‍ said...

മൂര്‍ത്തിയേ..............

ഈമെയില്‍ വിലാസം തന്നാല്‍ ഒരു ക്ഷണക്കത്ത് അയച്ചുതരാമായിരുന്നു, ഈ പുട്ട് ബൂലോഗത്ത് അംഗമാകാന്‍.

10:36 AM, March 03, 2007  
Anonymous Anonymous said...

തരാലോ..
kmoorthyrbi at rediffmail dot com

പുട്ടിനും ബ്ലോഗിനും പുറകെ നടന്ന് സമയം പോയതറിഞില്ല...
വട്ടായോ എന്ന് സംശയം...
കുറച്ച് നേരം ഉറങട്ടെ...
രാവിലെ പുട്ടടിക്കാനുള്ളതാണ്..

3:48 PM, March 03, 2007  

Post a Comment

<< Home