Wednesday, June 28, 2006

പുട്ടുകുറ്റിയില്ലാതെയും പുട്ടാം

പുട്ടുണ്ടാക്കാന്‍ കൊതിക്കുന്ന മിക്കവര്‍ക്കും പുട്ടുകുറ്റി കയ്യില്‍ക്കാണില്ല; ചിരട്ടപ്പുട്ടുണ്ടാക്കാന്‍ ചിരട്ടയും കാണില്ല. ഇതൊന്നുമില്ലാതെയും പുട്ടുണ്ടാക്കുന്നതെങ്ങനെയെന്നു വിവരിക്കുന്നു ഇഞ്ചിമാങ്ങാ എന്ന ഇംഗ്ലീഷ് ബ്ലോഗ്.

നാലുകെട്ടിലും തോണിയിലുമിരുന്നു വാചകക്കസര്‍ത്തു നടത്തുന്ന എല്‍ ജി ഇഞ്ചിമാങ്ങായില്‍ നടത്തുന്ന പാചകക്കസര്‍ത്തുകള്‍ ശ്രദ്ധേയമാണ്. ചെറുപ്പത്തില്‍ പുട്ടിനോടു ശത്രുത പ്രഖ്യാപിച്ച ആയമ്മയെ പുട്ടുകൊതിയാനായ കെട്ടിയോനെക്കൊടുത്താണ് പുട്ടുകുളങ്ങര ഭഗവതി ശിക്ഷിച്ചതത്രേ.

ഏതായാലും കൈപ്പുണ്യമുള്ള ആ പാചകരത്നത്തിന്റെ കൊതിപ്പിക്കുന്ന ബ്ലോഗില്‍ പുട്ടിന് സ്ഥാനം കൊടുത്തതില്‍ ലോകത്തുള്ള എല്ലാ പുട്ടു ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളുടെയും പേരില്‍ ഖജാന്‍‌ജി നന്ദി രേഖപ്പെടുത്തുന്നു. പുട്ടുകുറ്റിയില്ലാതെ എങ്ങനെ പുട്ടുണ്ടാക്കാം എന്നറിയാന്‍ ഇവിടെ ചെല്ലുക....പുട്ടുക!

23 Comments:

Blogger കലേഷ്‌ കുമാര്‍ said...

എല്‍.ജിയെ പുട്ട് ഫാന്‍സിലേക്ക് സ്വാഗതം ചെയ്യുന്നു. എല്‍ജി എത്രയും വേഗം ഈ-മെയില്‍ അഡ്രസ്സ് എത്തിക്കേണ്ടതാണ് - ഒരു ഇന്‍‌വിറ്റേഷന്‍ ഉ അത് കിട്ടിയാല് ഉടന്‍ എത്തും!

1:08 AM, June 29, 2006  
Blogger അപ്പൊള്‍ ദമനകന്‍ ... said...

പുട്ട് എന്നാല്‍ പുട്ട് കുറ്റിയില്‍ ‘പൊടി ഇട്ടാല്‍ വടി ആയി‘ വരുന്ന സാധനം ആണെന്ന് ഒരു ഡെഫനിഷന്‍ ഉണ്‍ദു. അതു മാറ്റെണ്‍ദി വരുമൊ?

3:58 AM, June 29, 2006  
Anonymous Anonymous said...

കലേഷേട്ടാ..
ദേ ഇതു മതി. ഇതു മതി. ആര്‍ക്കെങ്കിലും ഇനി പുട്ടു കുറ്റിയില്ലാണ്ട് വിഷമിക്കണ്ടാന്ന് കരുതിയാണ്.
ഇനി ഞാന്‍ ചേരണ്ടല്ലൊ..ഇങ്ങിനെ എന്തെങ്കിലും പോസ്റ്റുകയാണെങ്കില്‍ അയച്ചു തരാം..

ചിരട്ടപുട്ട് വടി പോലെയാല്ലൊ വരണേ... :)
ചിരട്ടപുട്ടാണ് ആദ്യം ഉണ്ടായെ..:)

8:16 AM, July 01, 2006  
Blogger ചാത്തന്‍ said...

http://deepann.wordpress.com/tag/breakfast-dishes/

12:11 PM, July 07, 2006  
Anonymous Anonymous said...

Hello, I loved the pictures and would love to make the recipes if they can be written in English.

6:03 PM, August 03, 2006  
Blogger കൈത്തിരി said...

ശ്രീ.... ദിലീപു സാറിന്റെ ഒരു പടത്തില്‍ പരിചയപ്പെടുത്തിയ "japanese kuhu, kuhu" കഴിചിട്ടുണ്ടൊ? നമ്മൗടെ പുട്ടാണിഷ്ടാ!!! അവന്റൊരു കുഹു കുഹു...

6:31 AM, August 13, 2006  
Blogger മുല്ലപ്പൂ || Mullappoo said...

പുട്ടന്‍സ് എല്ലാം ഉറങ്ങിപ്പോയോ?

6:12 AM, October 06, 2006  
Anonymous Anonymous said...

ഇതു നോക്കിക്കെ..മലയാളികളെക്കാളും നന്നായി വേറെ ആരാണ്ടോ പുട്ടുണ്ടാ‍ക്കുന്നു!

9:43 AM, January 24, 2007  
Blogger നന്ദു കാവാലം said...

രാവിലെ എന്നും സത്വയിലെ സാഗര്‍ ഹോട്ടലില്‍ നിന്നും ഒരു കഷണം പുട്ടും പഴോം (അല്ലേല്‍ കടല) അകത്താക്കുന്ന എനിക്കു ഒരു അംഗത്വം തരോ...
nandukavalam@gmail.com

10:05 PM, January 28, 2007  
Blogger KitchenFairy said...

പുട്ടുകുറ്റി ഇല്ലാതെ പുട്ടു ഉന്ദാക്കുന്ന ബ്ലോഗ് കിട്ടുന്നില്ല...പറ്റിക്കല്‍ ആന്നോ..എന്തായാലും ആദ്യമായി വന്ന എനിക്കു നിരാശ മാത്രം ബാക്കി..പുട്ടു കിട്ടിയില്ല....

4:23 AM, February 09, 2007  
Blogger സ്വാര്‍ത്ഥന്‍ said...

പ്രിയപ്പെട്ട കിച്ചന്‍ഫെയറി,

ഇഞ്ചിപ്പെണ്ണും ബ്ലോഗറുമായുമുള്ള വടംവലിയില്‍ പ്രസ്തുത ബ്ലോഗ് ചതഞ്ഞരഞ്ഞുപോയി എന്നു തോന്നുന്നു.
നിരാശപ്പെടേണ്ട, ഞങ്ങളൊക്കെ ഇവിടെയില്ലേ!
ഇവിടെ കൊടുത്തിരിക്കുന്ന റെസിപ്പിയില്‍ ‘മിനിമം റിക്വയര്‍മെന്റ് ’ പ്രകാരമുള്ള പുട്ടല്‍ പ്രതിപാദിച്ചിട്ടുണ്ട്. പരീക്ഷിച്ച് വിവരം അറിയിക്കുക.

വിജയീ ഭവഃ

4:50 AM, February 09, 2007  
Blogger RP said...

കിച്ചണ്‍ഫെയറീ, ദാ ഇഞ്ചി അത് ഇവിടെ വീണ്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്.

6:04 AM, February 09, 2007  
Blogger സ്വാര്‍ത്ഥന്‍ said...

ആര്‍പ്പിയേ, ഇഞ്ചിയേ, മഞ്ജിത്തേ, അടുക്കളേക്കയറിയേ (സോറി, KitchenFairyയേ)...

ഈ പോസ്റ്റില്‍ നിന്നും ‘ഇഞ്ചിമാങ്ങ’യിലേക്കുള്ള(Second Edition) ലിങ്ക് ദാ ശരിയാക്കീ ട്ടോ.

7:40 AM, February 09, 2007  
Blogger മനു said...

ഈ പുട്ടനെ മുണ്ങ്ങാനുള്ള മിനിമം ക്വാളിഫിക്കേഷന്‍ എന്തൊക്കെയാണു ഗുരോ?

11:08 AM, February 11, 2007  
Anonymous Moorthy said...

Those who visit Thirontharam, please dont forget to have puttu& kadala or putty payaru pappadam from the small one room Devaki Restaurant near the bus stop (for Kudappanakkunnu side buses) at Peroorkada (Oolanpara vazhiyum bus undu)
Koottathil rasa vadayum chatniyil ittu vech taste koottiya parippu vadayum...oh!!! what a combination...
(Please dont misunderstand.. I am not the owner of the restaurant and this is not an ad! Only a vazhi katti for puttu pranthanmar..)

Kazhichu kazhiyumpol ee pavathine orkkanae!

Oru paattu paadi avasanippichekkam

"aaviyil venthavane..puttae...
ravile nee saranam"

kmoorthyrbi@rediffmail.com

11:55 PM, March 02, 2007  
Blogger മറ്റൊരാള്‍ said...

ഒരു പുട്ട്‌ വിദ്വേഷിയായ എന്നെ പുട്ടിന്റെ മായലോകത്തില്‍ എത്തിച്ച്‌ അതിന്റെ addict ആക്കിയ സ്വാര്‍ത്ഥാ.. നിങ്ങള്‍ ആണ്‌ ശരിക്കും സ്വാര്‍ത്ഥന്‍.. പുട്ടുഫോട്ടോ.. ഉഗ്രന്‍!!

10:35 PM, March 20, 2007  
Blogger rv said...

hello, puttinte history kollamallo :) ....adding you to my blogroll :)

8:27 AM, April 19, 2007  
Anonymous Girija said...

ഞാനും ഈ ബ്ലോഗിന്റെ സ്ഥിരം സന്ദര്‍ശകയാണ്‌

എനിക്ക്‌ ഈ ബ്ലോഗ്‌ വളരെ ഇഷ്ടപ്പെട്ടതാണ്‌. വളരെയധികം രുചിയുള്ള പാചകക്കുറിപ്പുകല്‍ ഇവിടെയുണ്ട്‌.

ഞങ്ങള്‍ ഈയിടെ ഒരു "മലയാളം പാചകക്കുറിപ്പുകളുടെ" ഒരു വെബ്‌ സൈറ്റ്‌ തുടങ്ങി.

സൗകര്യം പോലെ അവിടം സന്ദര്‍ശിക്കുക.

ഞങ്ങളുടെ വിലാസം
http://www.recipeskerala.com

നിങ്ങള്‍ക്കിഷ്ടപ്പെട്ട വിഭവങ്ങളുമായി ഞങ്ങള്‍ അവിടെ കാത്തിരിക്കുന്നുണ്ട്‌

വരുമല്ലോ ??.... ഞങ്ങള്‍ കാത്തിരിക്കും

6:12 AM, July 06, 2007  
Blogger ഷബീര്‍ മാളിയേക്കല്‍ said...

പുട്ടുഫോട്ടോ.. ഉഗ്രന്‍

12:08 AM, May 23, 2008  
Anonymous Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

6:04 PM, November 04, 2008  
Blogger Bijoy said...

Dear blogger,

We are a group of students from Cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://www.puttans.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

7:23 AM, October 21, 2009  
Anonymous shamina said...

hi all,

I m new to this blog and a huge fan of PUttu. I want to know how we can make puttu without kutty and cant open the same.. I tried n tired .EITHER its coming in Arabic or in I dnt knw which language , but not English .If somebody out there can help me, will be highly appreciated ....
Rgrds

Shamina

1:07 AM, April 24, 2012  
Blogger സ്വാര്‍ത്ഥന്‍ said...

Shamina,
This Blog is in Malayalam Language.
Do u read Malayalam?

7:31 AM, April 24, 2012  

Post a Comment

Links to this post:

Create a Link

<< Home