Wednesday, January 25, 2006

റിപ്പബ്ലിക് ദിനാശംസകള്‍

“ഭാരതമെന്ന് കേട്ടാല്‍
അഭിമാനപൂരിതമാകണം അന്തരംഗം
കേരളമെന്ന് കേട്ടാലോ
തിളയ്ക്കണം ജലം പുട്ടുകുടങ്ങളില്‍ !“

ഏവര്‍ക്കും അസോസിയേഷന്‍ വക ഗണതന്ത്രദിനാശംസകള്‍ ...


ഈ പുട്ടിന് ചെലവായത്:

ചറപറ പുട്ടുപൊടി = 4

ആസ്ത്രേലിയന്‍ കാരറ്റ് = 3

ശ്രീലങ്കന്‍ നാളികേരം = 2

ഇന്ത്യന്‍ ചെറുപയര്‍ = 2

ആകെ = 11 റിയാല്‍ (ഏകദേശം 132/- രൂപ!)

“കേരളവാസികളേ നിങ്ങള്‍ എത്ര ഭാഗ്യവാന്മാര്‍ ... !“

Monday, January 16, 2006

മുട്ട മസാ‍ല

പ്രിയ പുട്ട്പ്രിയരേ,
പുട്ടിന്റെ കൂടെയുള്ള കോമ്പിനേഷനുകൾ എനിക്കറിയാവുന്നവയൊക്കെ ഞാൻ പോസ്റ്റ് ചെയ്യാം.
സീരീസിൽ ആദ്യത്തെ പോസ്റ്റ് ഇതാ:

മുട്ട മസാ‍ല

ചേരുവകൾ:
1. മുട്ട് പുഴുങ്ങി തോട് പൊളിച്ചത് - അഞ്ച്
2. ഇറച്ചി മസാലപ്പൊടി - മുന്ന് ഡിസ്സേർട്ട് സ്പൂൺ
3. എണ്ണ - ഒരു ടീസ്പൂൺ
4. കടുക് - അര ടീസ്പൂൺ
5. സവാള - രണ്ട് കപ്പ് (കനം കുറച്ച് നീളത്തിൽ അരിഞ്ഞത്)
6. വെളുത്തുള്ളിയല്ലി - ഏഴെട്ടെണ്ണം (നീളത്തിൽ അരിഞ്ഞ് വയ്ക്കുക)
7. പൊടിയുപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം:
പുഴുങ്ങിയ മുട്ടയുടെ പല ഭാഗത്തായി വരയുക.
ഇറച്ചി മസാ‍ലപൊടി ഒരു ഡിസേർട്ട് സ്പൂൺ വെള്ളത്തിൽ കുതിർത്തുവയ്ക്കുക.

ചൂടായ എണ്ണയിൽ കടുകിട്ട് പൊട്ടിയാലുടൻ യധാക്രമം സവാള, വെളുത്തുള്ളി ഇവ വഴറ്റുക. കുതിർത്ത ഇറച്ചിമസാലപ്പൊടിയും കാൽ കപ്പു വെള്ളവും ഒഴിച്ച് സവാള വേവിക്കുക. അവസാനം ഉപ്പും ചേർത്തു അരപ്പ് കുഴഞ്ഞിരിക്കുന്ന പാകത്തിലാകുമ്പോൾ മുട്ട ചേർത്തിളക്കി മുട്ടയിൽ അരപ്പു നല്ലതുപോലെ പിടിച്ചിരിക്കുന്ന സമയത്ത് വാങ്ങി വയ്ക്കുക.

Tuesday, January 10, 2006

ദേവന്റെ വീട്ടിലെ ചിരട്ടപുട്ട് യന്ത്രം

ദേവന്റെ ഭാഷയിൽ ഇത് വളയമില്ലാത്ത ചാട്ടം.
കൃത്രിമ കണ്ണന്‍ ചിരട്ട കൊണ്ട് ചിരട്ടപ്പുട്ടുണ്ടാക്കല്‍!

ദേവൻ എനിക്ക് അയച്ചു തന്ന പടങ്ങൾ ഇതാ:

1) യന്ത്രത്തിന്റെ പടം (കൃതൃമ ചിരട്ട) (അലാവുദേവന്റെ അത്ഭുതവിളക്ക്)


2) ചിരട്ട തുറന്നത്


3)ഔട്ട്പുട്ട്


സംഭവം കൊള്ളാം അല്ലേ?
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം : devanandpillai@gmail.com

ദേവന്റെ പുതിയ ബ്ലോഗ് കണ്ടായിരുന്നോ? ഇല്ലേൽ ഇവിടെ ക്ലിക്ക് ചെയ്യ്

Sunday, January 08, 2006

പുട്ട്‌ + പഴം = വെയ്സ്റ്റ്‌ !

കേട്ടപ്പോള്‍ ഞാനും അമ്പരന്നു.
മലയാളി ഓര്‍മ്മവെച്ച നാള്‍ മുതല്‍ ശീലിച്ച്‌ പോരുന്ന 'ഗോമ്പിനേഷന്‍' വെയ്സ്റ്റോ!

പഴം ദഹിക്കുന്നതിന്റെ ഇരട്ടിയിലധികം സമയമെടുക്കും പുട്ട്‌ ദഹിക്കാന്‍.
കൂട്ടിക്കുഴച്ച്‌ കഴിക്കുമ്പോള്‍ പുട്ട്‌ ദഹിക്കുമ്പോഴേക്കും പഴം ജീര്‍ണിച്ച്‌ (പുളിച്ച്‌) തുടങ്ങുമത്രേ!

പുട്ടും പഴവും കഴിച്ചാല്‍ 'നെഞ്ഞെരിയുന്നെന്ന് ' പലരും പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌.

സത്യാവസ്ഥ എന്തായാലും, പി. ഭാസുരന്‍ രചിച്ച്‌ യഹൂദി മേനോന്‍ ഈണം നല്‍കിയ ഒരു സംഗീത ശില്‍പം ഓര്‍മ്മവരുന്നു:
"പുട്ടും പഴവും കഴ്‌ച്ച്‌ കഴ്‌ച്ച്‌
ഞാനിപ്പം രോാാ...ഗി
പുട്ടും പഴവും
അയ്യോ പുട്ടും പഴവും"